3 41

1983ല്‍ തുര്‍ക്കിഷ് ഭാഷയില്‍ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം ടെസര്‍ ഓസ്ലുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. യൂറോപ്പിലൂടനീളം ഒറ്റയ്ക്ക് അലയുന്ന സ്ത്രീ അവരുടെ ജീവിതത്തെയും എഴുത്തിനെയും ഏറ്റവും ആഴത്തില്‍ സ്വാധീനിച്ച ഇറ്റാലോ സെവോ, ഫ്രാന്‍സ് കാഫ്ക, സിസേര്‍ പവേസ് എന്നി എഴുത്തുകാരുടെ കാലടിപ്പാടുകളെ പിന്തുടരുകയാണ്. മാത്രമല്ല, ബെര്‍ലിന്‍, ഹാംബര്‍ഗ്, പ്രാഗ്, വിയന്ന, സാഗ്രെബ്, ബെല്‍ഗ്രേഡ് എന്നീ നഗരങ്ങളിലേക്കുള്ള യാത്രയുമുണ്ട്. സിസേര്‍ പവേസ് ജനിച്ച അതേ ദിവസമാണ് താന്‍ ജനിച്ചതെന്ന് ഒരു വേള അവര്‍ മനസ്സിലാക്കുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. എഴുത്തുകാരിയുടെ സങ്കീര്‍ണമായ ആത്മസഞ്ചാരത്തിലൂടെയാണ് ഈ രചന വികസിക്കുന്നത്. യാത്രയും ഫിക്ഷനുമായി രൂപപ്പെടുത്തിയ ആത്മകഥാപരമായ നോവല്‍. ‘യാത്ര ജീവിതത്തിന്റെ അങ്ങേയറ്റത്തേക്ക്’. വിവര്‍ത്തനം – കരുണാകരന്‍. ഗ്രീന്‍ ബുക്‌സ്. വില 247 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *