പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ എസ് യുവി മോഡലായ വിക്ടോറിസിന്റെ അപ്ഡേറ്റ് മോഡല്‍ വരുന്നു. ഇത് ടര്‍ബോ മോഡല്‍ ആണോ, ഫ്ളെക്സ് ഫ്യുവല്‍ ആണോ, ഫെയ്സ് ലിഫ്റ്റ് ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പുതിയ മോഡല്‍ ഒരു ഫ്ളെക്സ് ഫ്യുവല്‍ മോഡല്‍ അല്ലെങ്കില്‍ സിബിജി മോഡല്‍ ആകാനാണ് സാധ്യത. കംപ്രസ്ഡ് ബയോഗ്യാസ് മോഡലിന് വേണ്ടി മാരുതി മുന്‍കൈയെടുക്കുകയാണ്. അതിനാല്‍ ഒരു സിബിജി പതിപ്പും പരീക്ഷണ ഘട്ടത്തിലുണ്ടാകാം. വിക്ടോറിസിനെ സംബന്ധിച്ചിടത്തോളം, ഈ മിഡ് സൈസ് എസ് യുവി 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രാള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 102 ബിഎച്ച്പി കരുത്തും 139 എന്‍എം ടോര്‍ക്കുമാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. 10.5 ഇഞ്ച് സെന്റര്‍ സ്ക്രീന്‍, ഡോല്‍ബി അറ്റ്മോസ് ഓഡിയോ, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 അഡാസ്, എന്നിവയാണ് ഇതിന്റെ പ്രധാന ഫീച്ചറുകള്‍.
