തമിഴ് നടന് ആര്യയും മലയാളികളുടെ പ്രിയതാരം നിഖില വിമലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഹലോ കാതല്‍’ എന്ന സിനിമയിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. കണ്ണും കണ്ണും.. എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജിവി പ്രകാശ് ആണ്. ശിവാങ്കിയും കപില്‍ കപിലനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. ആര്യയുടെ നാല്പതാമത് ചിത്രമാണ് ‘ഹലോ കാതല്‍’. മലയാളി സംവിധായകന് നിഖില്‍ മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നിഖില വിമലും വൈഷ്ണവി ചൈതന്യയുമാണ് ചിത്രത്തില്‍ നായികമാര്‍. ആര്യയുടെ സ്വന്തം നിര്‍മ്മാണ കമ്പനിയായ ‘ദി ഷോ പീപ്പിള്‍’ ആണ് നിര്‍മ്മാണം. ‘ഹലോ കാതല്‍’ ഈ വര്‍ഷം ഡിസംബര്‍ 4-ന് റിലീസ് ചെയ്യും.
