ഉപകരണ നിര്‍മാണത്തില്‍ മാത്രമല്ല ഇന്ത്യയില്‍ സോഫ്റ്റ്വെയര് വികസനരംഗത്തും നേട്ടം കൊയ്യുകയാണ് ആപ്പിള്‍. പുതുതായി ആരംഭിച്ച അനുബന്ധ സ്ഥാപനമായ ‘ആപ്പിള്‍ ഓപ്പറേഷന്‍സ് ഇന്ത്യ’ വഴി 2026 സാമ്പത്തിക വര്‍ഷത്തില്‍ സോഫ്റ്റ്വെയര് വികസനത്തിലൂടെ കമ്പനി 650 കോടി വരുമാനം നേടി. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്കിയ രേഖകള്‍ പ്രകാരം, ആപ്പിള്‍ ഓപ്പറേഷന്‍സ് ഇന്ത്യയുടെ ആകെ വരുമാനം 2025 സാമ്പത്തിക വര്‍ഷത്തിലെ 318 കോടി രൂപയില്‍നിന്ന് 2026 സാമ്പത്തിക വര്‍ഷത്തില്‍ 1,400 കോടി രൂപയിലധികമായി ഉയര്‍ന്നു. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ 28 കോടിയില്‍നിന്ന് നാലിരട്ടിയോളം വര്‍ധിച്ച് 103 കോടിയായി മാറി. ഇതില്‍ നിര്‍മാണ മേഖലയില്‍നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 282 കോടി രൂപയില്‍നിന്ന് ഇരട്ടിയോളം വര്‍ധിച്ച് 2026 സാമ്പത്തിക വര്‍ഷത്തില്‍ 520 കോടി രൂപയായി.
ആപ്പിള്‍ ഓപ്പറേഷന്‍സ് ഇന്ത്യയുടെ വരുമാനം 1,400 കോടി
