സാംസങ് തങ്ങളുടെ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ നിരയായ ഗാലക്‌സി എസ്26, എസ്26 പ്ലസ്, എസ്26 അള്‍ട്രാ മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന മെമ്മറി ചിപ്പുകളുടെ ക്ഷാമം മൂലം യു.എസ്., ദക്ഷിണ കൊറിയന്‍ വിപണികളിലാണ് കമ്പനി ഔദ്യോഗികമായി ഈ വിലവര്‍ധന കൊണ്ടുവന്നിരിക്കുന്നത്. അമേരിക്കന്‍ വിപണിയില്‍ ഗാലക്‌സി എസ്26-ന്റെ ഭൂരിഭാഗം വേരിയന്റുകള്‍ക്കും 100 ഡോളര്‍ വര്‍ധനവുണ്ടായപ്പോള്‍, ഏറ്റവും ഉയര്‍ന്ന സ്റ്റോറേജുള്ള 1ടിബി മോഡലിന് 200 ഡോളര്‍വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ വിലവര്‍ധനവ് നിലവിലില്ല. സാംസങ് വെബ്‌സൈറ്റിലെ ഓഫറുകള്‍ ഉള്‍പ്പടെ വിലക്കുറവിലാണ് എസ് 26 മോഡലുകള്‍ നിലവില്‍ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ വില്‍ക്കുന്നത്.
