നിവിന്‍ പോളി, മമിത ബ്ലോക് ബസ്റ്റര്‍ ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ‘വര്‍ണ്ണജാലമേ…’ എന്ന വീഡിയോ ഗാനം റിലീസ് ചെയ്തു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു വിജയ് ഈണം പകര്‍ന്നിരിക്കുന്നു. കെ എസ് ഹരിശങ്കറും പൂര്‍ണ്ണിമ കണ്ണനും ചേര്‍ന്നാലപിച്ച ഗാനം ഇതിനകം യൂട്യൂബില്‍ ട്രെന്‍ഡിംഗാണ്. ഓഗസ്റ്റ് 21ന് റിലീസ് ചെയ്ത ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. ആദ്യ ഷോ മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രം 330.13 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്. ഒക്ടോബര്‍ 2 മുതല്‍ ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു.
‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ‘വര്‍ണ്ണജാലമേ…’ ഗാനം
