അഞ്ചകള്ളകോക്കാന്‍ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഡിസ്‌കോ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, ലുക്മാന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദേവ്, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഉല്ലാസ് ചെമ്പന്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പന്‍ വിനോദ് തിരക്കഥ രചിച്ച ചിത്രം നിര്‍മ്മിക്കുന്നത് ചെംബോസ്‌കി മോഷന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് തന്നെയാണ്. ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ അവറാന്‍, ദേവ്, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ക്രൈം ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കുന്നത്.
‘ഡിസ്‌കോ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്
