ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാര് നിര്മ്മാതാക്കളായ ഹോണ്ട കാര്സ് ഇന്ത്യ ലിമിറ്റഡ്, തങ്ങളുടെ പുതിയതും ആകര്ഷകവുമായ ‘ന്യൂ ഹോണ്ട എലിവേറ്റി’ന്റെ പ്രീ-ലോഞ്ച് ബുക്കിങ് ആരംഭിച്ചു. ഉപഭോക്താക്കള്ക്ക് രാജ്യത്തുടനീളമുള്ള എല്ലാ അംഗീകൃത ഹോണ്ട ഡീലര്ഷിപ്പുകള് വഴിയും 21,000 രൂപ നല്കി വാഹനം മുന്കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 2026 ഒക്ടോബര് 6-ന് അവതരിപ്പിക്കുന്ന ന്യൂ എലിവേറ്റ് ആദ്യമായി പുറത്തിറങ്ങുന്ന വിപണിയാണ് ഇന്ത്യ. കൂടുതല് ആകര്ഷകമായ ഡിസൈന്, പ്രീമിയം ക്യാബിന് അനുഭവം, ഉപഭോക്താക്കള് ഏറെ ആഗ്രഹിച്ച ഫീച്ചറുകള് എന്നിവ ഉള്പ്പെടുത്തിയാണ് പുതിയ എലിവേറ്റ് എത്തുന്നത്. എലിവേറ്റിന്റെ പ്രധാന വിപണി ഇന്ത്യയാണ്.
