ഫ്രഞ്ചുകാര്‍ മാഹി ഉപേക്ഷിച്ചുപോയശേഷവും ദുരൂഹതയോടെ നില്‍ക്കുന്ന കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും അതിര്‍ത്തിയോടടുത്ത പ്രദേശമാണ് കടമ്പ്ര അംശം എന്ന കാട്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളിലേക്കും നമ്മളെ കൊണ്ടെത്തിക്കുന്ന, പകല്‍പോലും ഭയത്തോടെയല്ലാതെ മനുഷ്യര്‍ക്ക് കടന്നുപോകാനാകാത്ത 23 കിലോമീറ്റര്‍ റോഡിന് ഇരുവശവുമുള്ള കാട്… ഈ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു കാര്‍. അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം കാടിനുള്ളിലെ രണ്ട് മൃതദേഹങ്ങളിലേക്കെത്തിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക് ഇമ്മന്റെയും മുന്‍ പോലീസുദ്യോഗസ്ഥന്‍ ബെഞ്ചമിന്റെയും സമാന്തര അന്വേഷണം വഴിതെളിക്കുന്നത് ആഭിചാരവും നിഗൂഢതകളും ചരിത്രവും ഇഴചേര്‍ത്തൊരുക്കിയ കുറ്റകൃത്യങ്ങളിലേക്കാണ്. ‘കടമ്പ്ര അംശം’. രണ്ടാം പതിപ്പ്. നിഖില്‍ മണാശ്ശേരി. ഡിസി ബുക്‌സ്. വില 237 രൂപ.
