ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാനും സ്വാഭാവിക തിളക്കം നല്‍കാനും സഹയാക്കുന്ന ഒന്നാണ് കൊളാജന്‍. ചര്‍മത്തിന്റെ ഇലാസ്തികതയും ദൃഢതയും നിലനിര്‍ത്തുന്നതില്‍ കൊളാജന്‍ അത്യാവശ്യമാണ്. എന്നാല്‍ പ്രായമാകുമ്പോഴും അമിതമായി സൂര്യപ്രകാശമേല്‍ക്കുമ്പോഴും ചര്‍മത്തിലെ കൊളാജന്‍ നഷ്ടപ്പെടാം. ഇത് ചുളിവുകള്‍ക്കും ചര്‍മം തൂങ്ങുന്നതിനും കാരണമാകുന്നു. ചര്‍മത്തില്‍ മാത്രമല്ല, എല്ലുകള്‍ക്കു മജ്ജയ്ക്കും പേശികള്‍ക്കും ഒക്കെ ഉറപ്പും ഘടനയും നല്‍കാന്‍ സഹായിക്കുന്ന ഘടകമാണ് കൊളാജന്‍. കൊളാജന്‍ ഉല്‍പാദനം കൂട്ടുന്നതിന് പലരും സപ്ലിമെന്റുകള്‍ക്ക് പിന്നാലെ പോകാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായി തന്നെ കൊളാജന്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ച് പഴങ്ങളുണ്ട്. ഇത് ഇടയ്ക്കിടെ ഡയറ്റില്‍ ചേര്‍ക്കുന്നത് ശരീരത്തില്‍ കൊളാജന്‍ ഉല്‍പാദനം മെച്ചപെടുത്താനും ചര്‍മം യുവത്വമുള്ളതാക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ കലവറയായ ഓറഞ്ച് ശരീരത്തില്‍ കൊളാജന്‍ ഉത്പാദിപ്പിക്കാനും കൊളജന്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാനും സഹായിക്കും. പപ്പായയില്‍ അടങ്ങിയ വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതാണ്. സ്‌ട്രോബറിയിലുള്ള വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കും. വിറ്റാമിന്‍ സിയുടെ മറ്റൊരു മികച്ച ഉറവിടമാണ് കിവി. കിവിയില്‍ അടങ്ങിയ വിറ്റാമിന്‍ ഇയും ആന്റിഓക്‌സിഡന്റുകളും കൊളാജന്‍ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കും. വാര്‍ദ്ധക്യ ലക്ഷണങ്ങളെ പ്രതിരോധിക്കാനും സൂര്യപ്രകാശവും മലിനീകരണവും കാരണം നശിച്ചു തുടങ്ങിയ കൊളാജനെ വീണ്ടെടുക്കാനും മാതളനാരങ്ങ സഹായിക്കും. മാതളനാരങ്ങ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും ചര്‍മത്തിന് ഉണര്‍വും തുടിപ്പും നല്‍കാനും സഹായിക്കും.
