യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി പരിശോധിക്കും. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കെതിരെ മുൻപേ പരാതികൾ എഐസിസിക്ക് മുൻപിലെത്തിയിരുന്നതായി സൂചനയുണ്ട്. ദീപ ദാസ് മുൻഷി അന്വേഷിച്ച് വിവരം നേതൃത്വത്തെ ധരിപ്പിക്കും. പാർട്ടി-സർക്കാർ ഏകോപനമില്ലായ്മ ദീപ നേരത്തെ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും വിവരമുണ്ട്. അതേസമയം വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആണെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു. താൻ സ്വന്തം നിലയിൽ നടത്തിയ പ്രതികരണമാണെന്നും മറ്റ് ആരോടും ആലോചിച്ചിട്ടില്ലെന്നും, നാല് മാസത്തിൽ യുഡിഎഫ് യോഗം കൂടിയത് ഒരു തവണയാണ്, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി പരിശോധിക്കും
