മുഖ്യമന്ത്രിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് താൻ നേരത്തെ പറഞ്ഞതാണെന്നും മുമ്പ് പരാതി പറഞ്ഞ സമയത്ത് എല്ലാവരും തന്നെ വിമർശിച്ചുവെന്നും അദ്ദേഗം പറഞ്ഞു. ഒന്നുമറിയുന്നില്ലെന്ന് പണ്ട് പറഞ്ഞപ്പോൾ തന്നെ കൊത്തിപ്പറിച്ചവരാണ് പലരും, പാർട്ടിക്കകത്ത് കാര്യം പറയണമെന്ന് വലിയ ഉപദേശം ആയിരുന്നു, അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ട്, കെപിസിസി അധ്യക്ഷനുമായി നിരന്തരം സംസാരിക്കാറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ
