മുൻ ഡിജിപി ടോമിൻ തച്ചങ്കരിയുടെ അനധികൃത സ്വത്ത് സമ്പാദന കേസിലെ ശിക്ഷ താൽകാലികമായി മരവിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിൽ രണ്ട് ദിവസത്തിൽ മറുപടി സത്യാവങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശം. കോട്ടയം വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണമെന്നാണ് തച്ചങ്കരിയുടെ ആവശ്യം. ഹർജിയെ എതിർത്ത് വിശദമായ മറുപടി സത്യവാങ്മൂലം നൽകാൻ അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 2003 മുതൽ 2007 വരെ കെബിപി.എസ് എംഡി ആയിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് നേടിയെന്നാണ് കോടതി കണ്ടെത്തിയത്. എന്നാൽ തനിക്കെതിരായ പ്രോസിക്യൂഷൻ അനുമതി പോലും കേസിനെക്കുറിച്ച് കൃത്യമായ വിശകലനം ഇല്ലാതെയാണെന്നും, വാടക വരുമാനം, കുടുംബ സ്വത്ത്ഇതൊന്നും വിചാരണ കോടതി കണക്കിലെടുത്തില്ലെന്നുമാണ് അപ്പീലിലെ വാദം.
ശിക്ഷ താൽകാലികമായി മരവിപ്പിക്കണമെന്ന ടോമിൻ തച്ചങ്കരിയുടെ ആവശ്യത്തിൽ സർക്കാരിന് മറുപടി സത്യവാങ്മൂലം നൽകാൻ അനുമതി
