രമേഷ് വര്‍മ്മ ഒരുക്കുന്ന ‘മഹാവീര്‍ കര്‍ണ്ണ’ യില്‍ കര്‍ണ്ണന്‍ ആയി എത്തുന്നത് രാഘവ ലോറന്‍സ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളായ ‘രാക്ഷസുഡു’, ‘ഖിലാഡി’ തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രമേഷ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏകദേശം 150 കോടി ബജറ്റില്‍ ഒരുങ്ങുന്ന ‘മഹാവീര്‍ കര്‍ണ്ണ’ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. വലിയ കാന്‍വാസില്‍ പ്രത്യേകം നിര്‍മ്മിച്ച സെറ്റുകള്‍, പഴയ കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്ന പ്രൊഡക്ഷന്‍ ഡിസൈന്‍, വിശാലമായ ആക്ഷന്‍ രംഗങ്ങള്‍, യുദ്ധരംഗങ്ങള്‍, വിഷ്വല്‍ എഫക്റ്റ്‌സ് എന്നിവയെല്ലാം ചിത്രത്തിന്റെ ഭാഗമാകും. മഹാഭാരതത്തിലെ കര്‍ണ്ണന്‍ എന്ന കഥാപാത്രത്തിന്റെ മാനുഷിക വശങ്ങള്‍ക്കും ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ടാകും. 2027 ലാണ് ചിത്രം തിയേറ്ററുകളിലെത്തുക.
‘മഹാവീര്‍ കര്‍ണ്ണ’യില്‍ കര്‍ണ്ണന്‍ ആയി രാഘവ ലോറന്‍സ്
