വിവാദ റെഞ്ച് റോവര്‍ യാത്രയില്‍ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു. പൊതുഭരണവകുപ്പിൻ്റെ അനുമതിയില്ലാതെയായിരുന്നു മന്ത്രിയുടെ റെഞ്ച് റോവർ യാത്ര. സ്വകാര്യ വാഹനം കെ എം ഷാജിക്ക് ഔദ്യോഗിക വാഹനമാക്കാൻ അനുമതി നൽകി ഇതുവരെ പൊതുഭരണവകുപ്പ് ഉത്തരവിറങ്ങിയിട്ടില്ല.
തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ 87.68 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 30 കോടി രൂപ ഒന്നാം സമ്മാനമുള്ള ബമ്പറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 26 നാണ് നടക്കുന്നത്. സർക്കാരിന് 438 കോടി രൂപയുടെ നേട്ടമാണ് ഇത്തവണത്തെ ഓണം ബമ്പറിലൂടെ ഉണ്ടായിരിക്കുന്നത്.
ഇഡി ശുപാർശയിൽ പിണറായി വിജയനും കുടുംബത്തിനും എതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേരള സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. കേസ് സിപിഎമ്മിനെതിരാണെന്നും, നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ബേബി ദില്ലിയിൽ പറഞ്ഞു.
കാലാവർഷക്കെടുതി, ഇഎസ്എ വിഷയങ്ങളിൽ സർക്കാരിൽ നിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ പരിഗണിക്കാതെയാണ് മന്ത്രിമാർ വിദേശയാത്രകൾ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ദീര്‍ഘകാല കരാര്‍ വഴിയുള്ള 270 മെഗാവാട്ട് കുറവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈകീട്ട് 6.45 നും രാത്രി 12.35 നും ഇടയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിക്കുന്നത്.
ബ്രസീലിലെ ചൂര മീനിൽ വിരകളെ കണ്ടെത്തിയെന്ന വാർത്തകൾക്കിടെ ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്ന് സിഎംഎഫ്ആർഐ വ്യക്തമാക്കി. ഇന്ത്യയിൽ പിടിക്കപ്പെടുന്ന മത്സ്യങ്ങളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന വിരകളുടെ ഭീഷണിയില്ല. ശരിയായ രീതിയിൽ വൃത്തിയാക്കി വേവിച്ച് ഇവ സുരക്ഷിതമായി കഴിക്കാമെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.
സംസ്ഥാനം ഭരിക്കുന്നത് സംഘപരിവാർ ബി ടീമാണെന്നും പിണറായി വിജയനെതിരായ ഇഡി നീക്കത്തെ യുഡിഎഫ് സർക്കാർ പിന്തുണയ്ക്കുകയാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. വി ഡി സതീശന്റെ ചാർട്ടേഡ് വിമാനയാത്രയിലെ ദുരൂഹതയും മന്ത്രിമാരുടെ ആഡംബരവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകൾക്ക് നാളെ പ്രാദേശിക അവധി അനുവദിച്ച് സംസ്ഥാന സർക്കാർ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകൾക്കാണ് നാളെ (സെപ്റ്റംബർ 23-ന്) പ്രാദേശിക അവധി അനുവദിച്ചത്.
ചിറയിൻകീഴ് കയ്യാങ്കളിയില്‍ എംഎല്‍എ രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇരുവരെയും താക്കീത് ചെയ്തു. പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്നും രമ്യ ഹരിദാസിന് കെപിസിസി നിര്‍ദേശം നല്‍കി.
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ. പ്രതികൾ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമായി വരുന്നവരായതിനാൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്.
വന്ദേമാതരം വിവാദത്തിൽ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണർ തവർചന്ദ് ഗെഹ്‍ലോട്ട്. വന്ദേമാതരം രണ്ട് സ്റ്റാൻസ് ആലപിച്ചാൽ മതിയെന്ന ഉത്തരവ് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് കത്ത്. സെപ്തംബർ 8 ലെ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ആന്ധ്രാപ്രദേശിൽ ഗണേശോത്സവത്തോട് അനുബന്ധിച്ചു നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. വിജയവാഡയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുന്നൂറോളം വിമാന സർവീസുകൾ റദ്ദാക്കി. ചിബ പ്രവിശ്യയെയാണ് ഈ പ്രകൃതിദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്. അമ്പതിനായിരത്തോളം വീടുകളിൽ വൈദ്യുതി ബന്ധം പൂർണ്ണമായും തടസ്സപ്പെട്ടു. കാണാതായവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമൂസ് തുറക്കാമെന്ന ഉപാധി ഇറാൻ മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകൾ. ഇക്കാര്യം അമേരിക്കയെ അറിയിച്ചതായും ജാപ്പനീസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിന് തുടക്കമായതോടെ പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും മുറുകി.
എൻസൺ ട്രേഡിംഗ് ഗ്രൂപ്പ് 20 ലക്ഷം രൂപയുടെ ഏറ്റവും ഉയർന്ന ബിഡിലൂടെയാണ് കൊച്ചി ടീമിനെ സ്വന്തമാക്കിയത്. 11 ലക്ഷം രൂപയ്ക്ക് കോട്ടയം ടീമിനെ സ്വന്തമാക്കിയ ‘ഉണ്ണി മൂവീസ്’ രണ്ടാമത്തെ ഉയർന്ന ലേലത്തുക നേട്ടത്തിന് അർഹരായി.
അന്റോണിയോ ഗുട്ടെറസിന്‍റെ വൈകാരികമായ വിടവാങ്ങൽ പ്രസംഗത്തോടെ 81-ാമത് യുഎൻ ജനറൽ അസംബ്ലിക്ക് തുടക്കം. ഇതേ വേദിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് എതിരെ കടുത്ത വിമർശനങ്ങളും മുന്നറിയിപ്പും നൽകി.യുദ്ധം അവസാനിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു
