കൂട്ടംകൂടിയുള്ള യാത്രകളില്‍നിന്ന് ഏകാന്തപഥികനായുള്ള ഒരു ബാക്ക്പാക്ക് ട്രിപ്പിലേക്കുള്ള കൂടുമാറ്റത്തിന്റെ ഹൃദയസ്പര്‍ശിയായ രേഖപ്പെടുത്തല്‍. മൊറോക്കോയിലെ ഇബ്നു ബത്തൂത്തയുടെ അന്ത്യവിശ്രമഭൂമിയില്‍ നിന്ന് ജിബ്രാള്‍ട്ടര്‍ കടലിടുക്കിലേക്കും ബെര്‍ലിന്‍ മതിലിലെ വിഭജനമുറിവിലേക്കും പാരീസിലെ തെരുവുകളിലേക്കും റൂമിയുടെ വെളിപാടുകളിലേക്കും നിലാവുദിച്ചുനില്‍ക്കുന്ന ഈജിപ്തിലെ പിരമിഡുകളുടെ കാഴ്ചയിലേക്കും ഈ വിവരണങ്ങള്‍ സഞ്ചരിക്കുന്നു. യാത്രയെന്നാല്‍ കേവലം കാഴ്ചകള്‍ മാത്രമല്ലെന്നും, വഴിയില്‍ കണ്ടുമുട്ടുന്ന അപരിചിതരായ മനുഷ്യരും അവരുടെ സ്നേഹവും സംസ്‌കാരവും കൂടിയാണെന്നും ഈ കുറിപ്പുകള്‍ ഓര്‍മ്മിപ്പിക്കുന്നു. ‘സിനമണ്‍ തെരുവ്’. മന്‍സൂര്‍ അഹമ്മദ്. മാതൃഭൂമി. വില 178 രൂപ.
സിനമണ്‍ തെരുവ്
