മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികൾ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമായി വരുന്നവരായതിനാൽ പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ. പ്രോസിക്യൂഷൻ അനുമതി വേണമെന്നായിരുന്നു വിജിലൻസ് സ്വീകരിച്ച നിലപാട്. കേസിൽ ഇതുവരെ 8 കുറ്റപത്രങ്ങളാണ് തയ്യാറായത്. ഹർജിയുടെ ഇടക്കാല ഉത്തരവ് പറയാൻ കോടതി മാറ്റി. വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എംഎൻ സോമൻ അടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ
