പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട സിബി500 ഇന്ത്യയില്‍ പുറത്തിറക്കി. 2.75 ലക്ഷം രൂപയാണ് പ്രാരംഭവില. അലോയ് വേരിയന്റിനാണ് 2.75 ലക്ഷം രൂപ വില വരിക. സ്പോക്ക് വേരിയന്റിന് 2,99,900 രൂപയാണ് വില. സ്ട്രൈപ്പോടു കൂടിയ സ്പോക്ക് വേരിയന്റിന് വീണ്ടും വില കൂടും. 3,01,900 രൂപയാണ് എക്സ് ഷോറൂം വില. ഹോണ്ട ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴി മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജൂലൈയിലാണ് മറ്റു ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍ക്കൊപ്പം ഹോണ്ട സിബി500 ആദ്യം അവതരിപ്പിച്ചത്. 27.6 ബിഎച്ച്പി കരുത്തും 43.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 501 സിസി, എയര്‍/ഓയില്‍- കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതില്‍ വരുന്നത്. ഹോണ്ട സിബി350 ലൈനപ്പിന് മുകളിലാണ് പുതിയ ബൈക്ക്. മികച്ച ടോര്‍ക്ക് നല്‍കുന്ന വലിയ സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഉള്ളതുകൊണ്ട് തന്നെ, ക്ലാസിക് റെട്രോ റൈഡിങ് അനുഭവം ആഗ്രഹിക്കുന്ന റൈഡര്‍മാരെ ഇത് ആകര്‍ഷിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഹോണ്ട സിബി500 ഇന്ത്യയില്‍ പുറത്തിറക്കി
