മുട്ടിൽ മരംമുറി വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ജെ ബി പർദ്ദി വാലാ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നതായിരുന്നു കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരുടെ ആവശ്യം, എന്നാൽ ഹൈക്കോടതി ഇത് തള്ളുകയായിരുന്നു. തുടർന്ന് ചോറ്റാനിക്കര കോടതിയിൽ വിചാരണ പുനരാരംഭിക്കാൻ നിർദേശിച്ചതിനെ തുടർന്നാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്.
അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും
