വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ‘ തങ്ക മകളേ’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ വിഡിയോ പുറത്ത്. മോഹന്‍ രാജന്‍ വരികള്‍ രചിച്ച ഗാനം ആലപിച്ചത് ശ്വേത മോഹന്‍ ആണ്. ഷോണ്‍ റോള്‍ഡന്‍ ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. വളരെ വൈകാരികമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന, ചിത്രത്തിലെ ഒരു ഗാനമാണ് ‘തങ്ക മകളേ’. അച്ഛന്‍, അമ്മ, മകള്‍ എന്നിവരുടെ […]
‘കല്‍ക്കി 2898 എ.ഡി’യുടെ അടുത്ത ഭാഗം 2027-ല്‍
ദേശീയ പുരസ്‌കാര നേട്ടത്തിന്റെ ഇരട്ടി മധുരത്തിനൊപ്പം ‘കല്‍ക്കി 2898 എ.ഡി’യുടെ അടുത്ത ഭാഗം 2027-ല്‍ തിയേറ്ററുകളില്‍ എത്തും. ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരവുമാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രത്തില്‍ വിസ്മയകരമായ ലോകം സൃഷ്ടിച്ചെടുത്ത നിതിന്‍ സിഹാനി ചൗധരിക്കാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചത്. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരനിര അണിനിരന്ന മിത്തോളജിക്കല്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം ബോക്സ് […]
കിയയുടെ വാഹന നിരയിലേക്ക് സോറന്റോ
സിറോസ് ഇവിയുടെ അവതരണത്തിന് പിന്നാലെ കിയയുടെ വാഹന നിരയിലേക്ക് ഇനിയെത്തുന്നത് സോറന്റോ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് നിര സീറ്റുകളുള്ള ഫുള്‍ സൈസ് എസ്യുവിയായി എത്തുന്ന ഈ വാഹനം കിയയുടെ ഫ്ളാഗ്ഷിപ്പ് മോഡലായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ വിപണികളില്‍ അഞ്ച്, ആറ്, ഏഴ് സീറ്റ് ലേഔട്ടിലാണ് കിയ സോറന്റോ എത്തുന്നത്. എന്നാല്‍, ഇന്ത്യയില്‍ ഏത് സീറ്റിങ് ഓപ്ഷനായിരിക്കും നല്‍കുകയെന്നതില്‍ വ്യക്തതയില്ല. സോറന്റോയുടെ ഗ്ലോബല്‍ പതിപ്പിന് 4815 എംഎം നീളം, 1900 എംഎം വീതി, 1700 എംഎം ഉയരം 2815 എംഎം […]
നഗരകാന്താരം
നമ്മള്‍ എത്രയോ ആത്മകഥകള്‍ വായിച്ചിരിക്കുന്നു. അവയില്‍നിന്നുമൊക്കെ എന്തെങ്കിലും നമ്മുടെ ജീവിതത്തിനു തുണയായാല്‍ അതാണ് അത്തരം പുസ്തകങ്ങളുടെ മഹത്തായ സന്ദേശമെന്നു വിശ്വസിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണു ഞാന്‍. കനല്‍വഴിയിലൂടെ നടന്നെത്തിയ സജികുമാറിന്റെ ഈ ജീവിതകഥ നാം വായിച്ചുതീരുമ്പോള്‍, ഉള്ളില്‍ നേര്‍ത്തൊരു നിലാപ്പെയ്ത്തുപോലെ എന്തോ… അതെ, ആ ജീവിതം നമ്മെ പച്ചപ്പരവതാനി വിരിച്ച ഭൂമിയോട് ചേര്‍ത്തുപിടിക്കുന്നുണ്ട്. ജീവിതത്തെ വേറിട്ടരീതിയില്‍ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന പ്രചോദനാത്മകമായ ആത്മകഥ. ‘നഗരകാന്താരം’. സജി കുമാര്‍. മാതൃഭൂമി. വില 195 രൂപ.
പ്രായപൂര്‍ത്തിയായ 87.3 ശതമാനം ആളുകളിലും കൊളസ്‌ട്രോള്‍
ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ 87.3 ശതമാനം ആളുകളിലും, അതായത് പത്തില്‍ ഒമ്പത് പേര്‍ക്കും രക്തത്തില്‍ കൊളസ്‌ട്രോളിന്റെയോ കൊഴുപ്പിന്റെയോ (ലിപിഡ്‌സ്) അളവ് അസാധാരണമായി കാണപ്പെടുന്നുവെന്ന് ഐ.സി.എം.ആര്‍ പഠനം. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇവ കൂടുതല്‍ പ്രകടമാകുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയുമായി 23,665 പേരാണ് പഠനത്തില്‍ പങ്കെടുത്ത്. രക്തത്തിലെ കൊഴുപ്പിന്റെ അളവ് ക്രമാതീതമായി മാറുന്ന അവസ്ഥയെയാണ് ‘ഡിസ്ലിപിഡെമിയ’ എന്ന് വിളിക്കുന്നത്. ഇത് ഹൃദ്രോഗം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നു. പനി വരുന്നത് […]
രാത്രി വാർത്തകൾ
തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ. പീച്ചി ഡാമിന് സമീപം തെക്കേകുളം, ജണ്ടമുക്ക് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കണ്ണൂർ ഡെൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിലെ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റിനെ തുടർന്ന് കോടതിയിൽ നാടകീയ രംഗങ്ങൾ. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പ്രതിയുടെ അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി കോടതി ഡോ. റാമിനെ വിട്ടയച്ചു. പിന്നാലെ റാമിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. […]
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരോധിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരോധിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെടാൻ പോലും തയ്യാറാകാത്തത് അതുകൊണ്ടാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു. രാജ്യത്ത് നീറ്റടക്കം 152 ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ല. കഠിനാധ്വാനം ചെയ്ത വിദ്യാർത്ഥികളാണ് ശിക്ഷിക്കപ്പെട്ടത്. ന്യായമായ ചോദ്യങ്ങളുയർത്തിയ വിദ്യാർത്ഥികൾക്ക് മറുപടി നൽകിയത് ലാത്തി ചാർജിലൂടെയാണെന്നും ഇന്നത്തെ സിജെപി മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജിനെ കുറിച്ച് രാഹുൽ ഗാന്ധി പ്രതികരിച്ചു.
എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്ന ജിയോണ ജെയിംസിനെ പ്ലീഡറാക്കിയ നടപടി പിന്‍വലിക്കണമെന്ന കെ എസ് യു ആവശ്യം തള്ളി മുഖ്യമന്ത്രി
എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്ന ജിയോണ ജെയിംസിനെ പ്ലീഡറാക്കിയ നടപടി പിന്‍വലിക്കണമെന്ന കെ എസ് യു ആവശ്യം തള്ളി മുഖ്യമന്ത്രി.ഇനി ഏറ്റുമുട്ടൽ വേണ്ടെന്ന തീരുമാനത്തിലാണ് കെ എസ് യുവും. ഇതിനിടെ പാര്‍ട്ടി തര്‍ക്കങ്ങളിൽ കെസി വേണുഗോപാലിനെതിരായ ആസൂത്രിത സൈബര്‍ ആക്രമണത്തിന് പിന്നിൽ ഏതു ഉന്നതനായാലും പുറത്തു കൊണ്ടു വരണമെന്ന് പരസ്യ വിമര്‍ശന വിലക്ക് വകവെക്കാതെ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാര്‍ തുറന്നടിച്ചു. മുഖ്യമന്ത്രി നാളെ ദില്ലിയിൽ എഐസിസി നേതൃത്വത്തെ കാണും.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച തെറ്റായ കണക്കുകൾ അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രിയും യുഡിഎഫും മാപ്പ് പറയണമെന്ന് കെ എൻ ബാലഗോപാൽ എം.എൽ.എ
സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച തെറ്റായ കണക്കുകൾ അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രിയും യുഡിഎഫും മാപ്പ് പറയണമെന്ന് കെ എൻ ബാലഗോപാൽ എം.എൽ.എ . സംസ്ഥാനത്തിന്റെ ധനസ്ഥിതിയുമായി ബന്ധപ്പെട്ട് നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലെ കണക്കുകൾ അക്കൗണ്ടന്റ് ജനറൽ പുറത്തു വിട്ടിരിക്കുന്നു. ഏപ്രിൽ,മെയ്, ജൂൺ മാസങ്ങളിൽ റവന്യൂ വരുമാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് മികച്ച വളർച്ചയാണ്. മെയ് അവസാനത്തോടെയാണ് യുഡിഎഫ് സർക്കാർ ചുമതല ഏറ്റെടുത്തത്. അതിനുമുമ്പ് എൽഡിഎഫ് സർക്കാർ സ്വീകരിച്ച നയങ്ങളുടെയും നടപടികളുടെയും തുടർച്ചയായുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. എൽഡിഎഫ് […]
യുക്രെയ്നിൽ ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം
യുക്രെയ്നിൽ ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനും കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. 10 നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷ്യധാന്യങ്ങൾ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്.
