ഓഹരി വിപണിയുടെ ചരിത്രത്തിലെ വലിയ റെക്കോഡ് സ്വന്തമാക്കി മൈക്രോസോഫ്റ്റ്. ഒറ്റദിവസത്തെ ഏറ്റവും വലിയ വിപണി മൂല്യവര്‍ധന നേടിയാണ് ടെക്ക് ഭീമനായ മൈക്രോസോഫ്റ്റ് ചരിത്രം കുറിച്ചത്. കമ്പനിയുടെ ഓഹരി വില ഒറ്റദിവസം കൊണ്ട് 16 ശതമാനം ഉയര്‍ന്നു. 2008 ഒക്ടോബറിന് ശേഷമുള്ള മൈക്രോസോഫ്റ്റിന്റെ ഏറ്റവും ഉയര്‍ന്ന ശതമാന വര്‍ധനവാണിത്. ഒറ്റദിവസത്തെ വ്യാപാരം കൊണ്ട് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യത്തില്‍ ഏകദേശം 450 ബില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം 440 ബില്യണ്‍ ഡോളറിന്റെ ഒറ്റദിവസത്തെ വിപണി മൂല്യവര്‍ധനവ് നേടി എന്‍വിഡിയ സ്ഥാപിച്ച റെക്കോഡാണ് മൈക്രോസോഫ്റ്റ് ഇതിലൂടെ മറികടന്നത്. മൈക്രോസോഫ്റ്റിന്റെ ‘അഷ്വര്‍’ ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗത്തിന്റെ വരുമാനത്തില്‍ അന്തിമ സാമ്പത്തിക പാദത്തില്‍ 43 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2022-ന് ശേഷമുള്ള അഷ്വറിന്റെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്.
എന്‍വിഡിയയുടെ റെക്കോഡ് തകര്‍ത്ത് മൈക്രോസോഫ്റ്റ്
