യുക്രെയ്നിൽ ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനും കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. 10 നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷ്യധാന്യങ്ങൾ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്.
തിരുവനന്തപുരം സിഎച്ച്‍സിയിൽ രോഗിയെ ചികിത്സിക്കുന്നതിൽ വീഴ്ചയെന്ന പരാതിയിൽ പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം സിഎച്ച്‍സിയിൽ രോഗിയെ ചികിത്സിക്കുന്നതിൽ വീഴ്ചയെന്ന പരാതിയിൽ പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ. രോഗിയുടെ മുറിവ് വെച്ചുകെട്ടിയത് മൊബൈൽ ഫോണിലെ വെളിച്ചത്തിലാണെന്ന പരാതി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പവർകട്ടുണ്ടെങ്കിൽ സർജറി നടത്തരുത്. അതിന് ശേഷം നടത്തണം. ആശുപത്രിയിൽ ജനറേറ്റർ വർക്ക് ചെയ്യുന്നില്ല എന്നത് നേരത്തെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഡിഎച്ച്എസിനോട് ഇക്കാര്യം അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
തൃശൂർ പീച്ചിയിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു
തൃശൂർ പീച്ചിയിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ. പീച്ചി ഡാമിന് സമീപം തെക്കേകുളം, ജണ്ടമുക്ക് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് വൈകുന്നേരം 6.05നായിരുന്നു സംഭവം. ഒരു വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
കെ എസ് യു പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി
കെ എസ് യു പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ സർക്കാർ ആണെന്നും ഞങ്ങളുടെ മുഖ്യമന്ത്രി ആണെന്നും പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തൃപ്തനാണെന്നും അറിയിച്ചു.
കെ-ഫോൺ ഇനി സ്കൂളുകൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകില്ല.
സംസ്ഥാനത്തെ സ്കൂളുകൾക്കിനി സൗജന്യമായി ഇന്‍റർനെറ്റ് കണക്ഷൻ നൽകില്ലെന്ന് കെ ഫോൺ. സ്കൂളുകൾക്ക് മാത്രമല്ല ഒരു ഓഫീസിനും ഇന്‍റർനെറ്റ് സേവനം സൗജന്യമായിരിക്കില്ലെന്നും കെ ഫോൺ പറയുന്നു. സൗജന്യവും സാർവത്രികവുമായ സേവനം അതായിരുന്നു കെഎഫോൺ പദ്ധതിക്ക് എൽജിഎഫ് സർക്കാരിന്‍റെ ക്യാപ്ഷൻ.സ്കൂളുകളടക്കം 30,897 സർക്കാർ ഓഫീസുകളിൽ സൗജന്യ കണക്ഷൻ ഉപയോഗിച്ച് വരുന്നു. അതിനി ഉണ്ടാകില്ലെന്നാണ് കെ ഫോൺ അറിയിക്കുന്നത്.
ജന്തർ മന്ദറിൽ സിജെപി സമരക്കാർക്ക് നേരെ കടുത്ത പൊലീസ് നടപടി
ദില്ലിയിലെ ജന്തർ മന്ദറിൽ സിജെപി സമരക്കാർക്ക് നേരെ കടുത്ത പൊലീസ് നടപടി. സോനം വാങ് ചുക്ക് അടക്കമുള്ളവർ സമരം ചെയ്ത പന്തൽ പൊളിച്ചുനീക്കുകയും ലാത്തി ചാർജ്ജ്, ടിയർ ഗ്യാസ് എന്നിവ പ്രയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചോടിക്കുകയും ചെയ്തു.പ്രദേശമാകെ ദ്രുതകർമ സേനയെയും വിന്യസിച്ചു. അതേസമയം, നഗരത്തിൽ സമരം ശക്തിപ്പെട്ടതോടെ തലസ്ഥാന നഗരത്തിലും സംഘർഷമുണ്ടായി.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 20, തിങ്കള്‍
നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. ചെന്താമര 20 ലക്ഷം പിഴയടക്കണമെന്നും ഈ തുക സുധാകരന്റെ മക്കള്‍ക്ക് നല്‍കണമെന്നും പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. തുക നല്‍കാന്‍ ചെന്താമരക്ക് കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ സഹായം നല്‍കണം. ചെന്താമര പിഴ അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം തടവുകൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു. അയല്‍വാസിയായ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍പോയ ബോയന്‍ കോളനിയില്‍ ചെന്താമര (53) ജാമ്യത്തിലിറങ്ങിയാണ് അയല്‍വാസി ബോയന്‍ കോളനിയില്‍ സുധാകരന്‍ (56), അമ്മ […]
കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ തീരുമാനമായതായി മന്ത്രി ബിന്ദു കൃഷ്ണ
കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ കമ്പനി അധികൃതരുമായുള്ള ചർച്ചയിൽ തീരുമാനമായതായി മന്ത്രി ബിന്ദു കൃഷ്ണ. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. ആദ്യം കൊടുത്ത രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണ് അഞ്ച് മാസത്തേത് കൂടി കൊടുക്കുക. 26-ാം തീയതിക്ക് മുമ്പ് കൊടുക്കും. മറ്റു ജോലികൾ ലഭിക്കുന്നതിന് വേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് തുടങ്ങി മറ്റ് രേഖകളും കമ്പനി നൽകുമെന്നും മന്ത്രി അറിയിച്ചു.
കെ മുരളീധരനെ വിമര്‍ശിച്ച് വി എൻ വാസവൻ
പൊതിച്ചോർ വിവാദവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് മുൻ മന്ത്രി വി എൻ വാസവൻ. ഒരു യു ടേൺ ഗവൺമെന്റായി മാറിയെന്നും, കമ്മ്യൂണിറ്റി കിച്ചൺ നടപ്പാക്കുക പ്രയോഗികമല്ലെന്നുംഅദ്ദേഹം പ്രതികരിച്ചു. പണം ഉണ്ടെങ്കിലും ഭക്ഷണം വാങ്ങാൻ പറ്റാത്തവർക്ക് സഹായമാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം, നിരവധിപ്പർ അഭിനന്ദിച്ചിരുന്നു, ജാതിയും മതവും രാഷ്ട്രീയവും നോക്കിയല്ല പൊതിച്ചോർ നൽകുന്നത്, എന്തെങ്കിലും പാകപ്പിഴ ഉണ്ടായാൽ കൊടുക്കുന്നവർ ആരെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് ബോർഡ് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. കോടതിയിൽ വിശ്വാസമുണ്ടായിരുന്നതായും കോടതി ആ വിശ്വാസം കാത്തുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും സുധാകരന്റെ മക്കളായ അഖിലയും അതുല്യയും കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു. കോടതി ഞങ്ങൾക്ക് ജോലി നൽകാൻ പറഞ്ഞതിൽ സന്തോഷമുണ്ട്. നാട്ടിലേക്ക് ഇനി പോകുന്നില്ല. അച്ഛന്റെയും അച്ചമ്മയുടെയും ഓർമകളാണ് അവിടെ. അത് വിഷമകരമാണ്. പഴയ ഓർമകളൊക്കെ വരുമെന്നതിനാൽ അവിടേക്ക് ഇനി പോകുന്നില്ല. 20 ലക്ഷം രൂപ പിഴത്തുക നൽകാൻ പറഞ്ഞത് വലിയ സഹായമാകുമെന്നും […]
