സർക്കാർ എയ്ഡഡ് സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സംസ്ഥാന സർക്കാറിന്റെ വിഹിതത്തിന് 2026-27 സാമ്പത്തിക വർഷം 649 കോടി രൂപ അനുവദിച്ചു. പി എം പോഷൻ പദ്ധതിയുടെ സംസ്ഥാന സർക്കാരിന്റെ വിഹിതത്തിനാണ് ഭരണാനുമതി. ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും വിഹിതം ഉപയോഗിച്ചാണ് നൽകിയിരുന്നത്. അതിലാണ് ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ വിഹിതത്തിന് അനുമതി നൽകിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച പ്രൊപ്പോസലിന്റെ ഭാഗമായി നേരത്തെ തന്നെ ബജറ്റിൽ നീക്കിയിരിപ്പ് ഉണ്ടായിരുന്നു അത് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കൂടിയാണിപ്പോൾ വന്നിരിക്കുന്നത്.
കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് താത്കാലിക പരിഹാരം
