കനത്ത മഴയെ തുടർന്ന് ക്യാമ്പുകളിലേക്ക് മാറിയവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് പരാതി. എന്നാൽ വേണ്ടത്ര സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് പ്രാദേശിക ഭരണകൂടങ്ങളുടെ പ്രതികരണം. മഴക്കെടുതി രൂക്ഷമായ പത്തനംതിട്ടയിലെ ആറന്മുളയിലെ ക്യാമ്പുകളിലും പരാതി ഉയർന്നു. ക്യാമ്പിൽ വെളിച്ചമില്ലെന്നും ജനറേറ്റർ എത്തിച്ചെങ്കിലും വൈദ്യുതി ബന്ധമില്ലെന്നും ജനങ്ങൾ പറയുന്നു.
ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് പരാതി
