കേരളത്തിൽ അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂന മർദ്ദ പാത്തി തുടരുന്നതാണ് കേരളത്തിലെ മഴ സാഹചര്യം രൂക്ഷമാക്കിയത്. കേരളത്തിൽ ഓഗസ്റ്റ് 1 മുതൽ 5 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
പ്രളയ സമാനമായി തുടരുന്ന അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ് ഉരുൾപൊട്ടലും പെരുമഴയും ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പത്തനംതിട്ട റാന്നിയിൽ അതീവ ഗുരുതരാവസ്ഥയാണ്. പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇപ്പോഴും ശക്തമായ മഴ തുടരുന്നത് മേഖലയെ ആശങ്കപ്പെട്ടുത്തുകയാണ്.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. പ്രത്യേകിച്ചും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
അതിതീവ്ര മഴയെ തുടർന്ന് പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ജലനിരപ്പ് 422 മീറ്ററിലെത്തിയാൽ ഡാം തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്, ഇതിന്റെ ഫലമായി ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി.
നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി. പരമാവധി ജലനിരപ്പായ 84.750 മീറ്ററിൽ തന്നെ ജലനിരപ്പ് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത് മൂന്നാം തവണയാണ് ഷട്ടറുകൾ ഉയർത്തുന്നത്. നെയ്യാറിൻ്റെ കരകളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി.
അതിതീവ്ര മഴയെത്തുടർന്ന് പമ്പാ നദിയിൽ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. പ്രളയ സമാനമായി തുടരുന്ന അതിതീവ്ര മഴ ജില്ലയിൽ തുടരുന്ന സാഹചര്യത്തിലാണ് മുന്നയിപ്പ്.
സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്‌തു. അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും പാലിച്ച് സുരക്ഷിതരായിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം എന്നും പറയുന്നു.
ആലപ്പുഴ ജില്ലയിലും അയൽ ജില്ലകളായ പത്തനംതിട്ടയിലും കോട്ടയത്തുമുണ്ടായ കനത്ത മഴയെയും നീരൊഴുക്കിനെയും തുടർന്നുള്ള പ്രളയസാധ്യതയെ പ്രതിരോധിക്കാനും വെള്ളം സുഗമമായി കടലിലേക്ക് ഒഴുക്കിപ്പോകാനും ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചതായും ജില്ല പൂർണസജ്ജമാണെന്നും ജില്ലാ കളക്ടർ ഷാജി വി നായർ.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് സ്വീകരിച്ച മുന്നൊരുക്കങ്ങളും മുൻകരുതലുകളും വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും അദ്ദേഹം നിർദ്ദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി സർക്കാർ ഹെലികോപ്റ്ററിൽ കറങ്ങുകയാണെന്ന വിമർശനങ്ങളിൽ പ്രതികരണവുമായി വിടി ബൽറാം എംഎൽഎ. സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ ഏതെങ്കിലും തരത്തിൽ ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അതിന്‍റെ പേരിൽ എന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകയല്ല വേണ്ടത്, നാട്ടിലെ ഔദ്യോഗിക പ്രതിപക്ഷം ഉത്തരവാദബോധത്തോടെ അതിനെതിരെ വിമർശനമുന്നയിക്കുക, സർക്കാരിനെ അക്കൗണ്ടബിൾ ആക്കുക എന്നതാണ്- വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
കശുവണ്ടി വികസന കോർപ്പേറേഷൻ അഴിമതിക്ക് പിന്നാലെ ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷ് പുറത്തേക്ക്. കെ എ രതീഷിനോട് രാജി വെക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായി സൂചന. ഖാദി ബോർഡ് സെക്രട്ടറിയായി രതീഷ് തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്‌തിയാണ് പ്രകടിപ്പിച്ചത്. കശുവണ്ടി അഴിമതി കേസിൽ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതിയും നൽകിയിരുന്നു.
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെയും അന്വേഷണം. ചിത്ര പി അരുണിമക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് ആഗസ്റ്റ് 2, 3 തീയതികളിലായി നടത്താനിരുന്ന സെറ്റ്, എംജി സർവ്വകലാശാല, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവച്ചു. ഇന്ന് പരീക്ഷ എഴുതാൻ കഴിയാത്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് പിഎസ്‍സി അറിയിച്ചു.
മാന്നാറിൽ ബസ് സ്കൂട്ടറിൽ തട്ടിയെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ ക്രൂരമായി മർദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര സ്വദേശി വിപിൻ കൃഷ്ണനാണ് അറസ്റ്റിലായത്. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ വിജയൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി നാല് പേർ കൂടി പിടിയിൽ. കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ രാസലഹരിയുമായി പിടിയിലായത്.
ദേശീയപാത കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി. മണ്ണൂർ പത്തിരിപ്പാല സ്വദേശി അബ്ദുൽ സലാം (31) ആണ് വെള്ളിയാഴ്ച പാലക്കാട് കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു.
ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം ശാരദയാണ് മരിച്ചത്. കഴിഞ്ഞ 24നാണ് അപകടം ഉണ്ടായത്. ശാരദ തുണി കഴുകി അഴയിൽ ഇട്ടപ്പോൾ ആയിരുന്നു അപകടം. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ നിന്നും കെട്ടിവലിച്ച ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയായിരുന്നു.
ബിജെപിയിൽനിന്ന് രാജിവെച്ചതിന് പിന്നാലെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ട്രോളി ഷെഹ്സാദ് പൂനവാല. കഴിഞ്ഞ 12 വർഷമായി ഭരണത്തിലിരുന്നിട്ടും കോൺഗ്രസ് പ്രധാനമന്ത്രിമാരെ പോലെ സ്വേച്ഛാധിപതികളായി മാറാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞില്ലെന്ന് ഷെഹ്സാദ് പൂനവാലയുടെ പരിഹാസം.
സനാതന ധർമ്മത്തെ അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് വാരാണസി പൊലീസ്. പാർലമെൻ്റിന് മുന്നിൽ നടത്തിയ പ്രതിപക്ഷ പ്രതിഷേധത്തിൻ്റെ പേരിലാണ് നടപടി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ വിദേശനയം ശക്തമാക്കുന്നതിൽ അജിത് ഡോവൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
രാജ്യത്ത് ഇ20 ഇന്ധനം കൊണ്ടുവന്നതിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ഓഗസ്റ്റ് നാലിന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി കേന്ദ്രത്തിൻ്റെ ഇ20 നയത്തിനെതിരെ പൊതുജനങ്ങളുടെ നിവേദനങ്ങൾ സമർപ്പിക്കുമെന്ന് കെജ്രിവാൾ അറിയിച്ചു.
ഇറാൻ യുദ്ധകാലത്ത് ഇ-20 പെട്രോൾ നയം ഇന്ധനവില കുതിക്കുന്നത് തടഞ്ഞെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. എത്തനോൾ കലർത്തുന്നത് വഴി ലിറ്ററിന് 30 രൂപയോളം ലാഭിക്കാൻ കഴിഞ്ഞെന്നും, മൈലേജ് കുറയുമെന്ന വിമർശനങ്ങളെക്കാൾ വലുതാണ് ഈ നേട്ടമെന്നും സർക്കാർ വ്യക്തമാക്കുന്നു.
ജമ്മു-കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ വാരിസ് ഷാ ആണെന്ന് സുരക്ഷാ ഏജൻസികൾ കണ്ടെത്തി. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ആക്രമണങ്ങൾ. ഒളിവിൽ കഴിയുന്ന വാരിസ് ഷായ്ക്കായി സുരക്ഷാ സേന വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
നാവികസേനയുടെ പുതിയ ഉപമേധാവിയായി വൈസ് അഡ്മിറൽ എ.എൻ പ്രമോദ് ചുമതലയേറ്റു. 38 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച വൈസ് അഡ്മിറൽ തരുൺ സോബ്തിയുടെ പിൻഗാമിയായാണ് നിയമനം.
ഈ വർഷം അമേരിക്കയിൽ നിന്ന് 2,273 ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം. 2026 ജനുവരി 1-നും ജൂലൈ 31-നും ഇടയിൽ 2,273 ഇന്ത്യൻ പൗരന്മാരെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇന്ത്യൻ ഐടി കമ്പനിയായ ഇൻഫോസിസിന് ഫ്രാൻസിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ഏകദേശം രണ്ട് കോടി രൂപ പിഴ. ജീവനക്കാരുടെ ജോലി സമയം കൃത്യമായി രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഫ്രഞ്ച് തൊഴിൽ അതോറിറ്റി പിഴ ചുമത്തിയത്.
പ്രശസ്ത നേപ്പാളി പർവതാരോഹകൻ നിർമൽ പുർജ പാകിസ്ഥാനിലെ ബ്രോഡ് പീക്കിലുണ്ടായ ഹിമപാതത്തിൽ മരിച്ചു. ’14 പീക്ക്സ്’ എന്ന ഡോക്യുമെന്ററിയിലൂടെ ലോകശ്രദ്ധ നേടിയ പുർജ, ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 കൊടുമുടികൾ ഏറ്റവും വേഗത്തിൽ കീഴടക്കിയ റെക്കോർഡിന് ഉടമയാണ്.
അമേരിക്കൻ സൈന്യത്തിന് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങൾക്ക് കനത്ത വില നൽകേണ്ടിവരുമെന്നും, നയതന്ത്ര ചർച്ചകളുടെ സാധ്യതകൾക്കിടയിലും സൈനിക നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യു.എസ്, ഇസ്രായേൽ സേനകൾ സംയുക്തമായി ആക്രമണങ്ങൾ വ്യാപിപ്പിച്ചിരിക്കുകയാണ്.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഇന്ത്യയിലെ ‘കോക്രോച്ച് ജനത പാർട്ടി’ നേടിയ വിജയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പാകിസ്ഥാനിലും പുതിയ ജൻസി പ്രസ്ഥാനം രൂപപ്പെട്ടു. ‘കോക്രോച്ച് പാർട്ടി പാകിസ്ഥാൻ’ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ഈ കൂട്ടായ്മ, രാജ്യത്തെ അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും എതിരെ ശബ്ദമുയർത്തുകയും രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയുമാണ്.
