Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വർഗീയമായി ഭിന്നിപ്പിക്കാനുള്ള സാമുദായിക ശക്തികളുടെ ശ്രമം വി എസിൻ്റെ കാലത്ത് ഉണ്ടായിട്ടില്ലെന്ന് തോമസ് ഐസക്

വിഎസ് അച്ചുതാന്ദനൻ്റെ അനുസ്മരണ പരിപാടിക്കിടെ, വർഗീയമായി ഭിന്നിപ്പിക്കാനുള്ള സാമുദായിക ശക്തികളുടെ ശ്രമം വി എസിൻ്റെ കാലത്ത് ഉണ്ടായിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം തോമസ് ഐസക് പറഞ്ഞു. വി എസിൻ്റെ കാലത്ത് സമുദായ നേതാക്കളുടെ വീടിനു മുന്നിൽ മൈക്കു കെട്ടി വെല്ലുവിളിച്ചിട്ടുണ്ടല്ലോ അന്ന് ഭൂമി കുലുക്കമൊന്നും ഉണ്ടായിട്ടില്ലല്ലോ എന്നും വി എസ് അനുസ്‌മരണത്തിൽ ഐസക് പറഞ്ഞു. ബിജെപി വെല്ലുവിളി ഉയർത്തുന്നുണ്ട്. സർക്കാരിനെതിരായ വോട്ടുകൾ നമുക്കനുകൂലമാക്കി മാറ്റണം എന്നും ഐസക് കൂട്ടിച്ചേർത്തു.  

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ആഭ്യന്തര മന്ത്രി ഡിജിപിയോട് റിപ്പോർട്ട് തേടി

കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതി ഡോക്ടർ റാമിന് ജാമ്യം ലഭിച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് റിപ്പോർട്ട് തേടി. പുതിയൊരു അന്വേഷണ സംഘത്തെ നിയമിക്കും, എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ഉത്തരം മേഖല ഐജി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊലീസിൻ്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തി വിശ്വാസമില്ല എന്ന് നിതിൻ്റ രാജിൻ്റെ കുടുംബം അറിയിച്ചിട്ടുണ്ട് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രിയങ്കാ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും

മണ്ണിടിച്ചിലുണ്ടായ കള്ളാ‌ടി സന്ദർശിക്കാനായി പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിൽ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എം പി രാഹുൽ ഗാന്ധിയും നിലവിലെ എം പി പ്രിയങ്കഗാന്ധിയും സംഭവ സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ദുരിതബാധിതരെ കാണാൻ ഇരുവരും ഇതുവരെയും സമയം കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പിന് മുൻപ് മാത്രം എത്തുന്നവരാണ് ഇരുവരുമെന്നുമായിരുന്നു ആരോപണം. ജൂലായ് 8 നു രാവിലെ പതിനൊന്നരയോടെയാണ് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിജെപിയുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ

കോക്റോച്ച് ജനതാ പാർട്ടിയുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ. സിജെപി സമരത്തിനെതിരായ പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അതേസമയം, ഇന്നലെ നടന്നത് അരാജകത്വത്തിലൂടെ സർക്കാരിനെ വീഴ്ത്താനുള്ള ശ്രമമാണെന്നാണ് ബിജെപിയുടെ നിലപാട്. ജനങ്ങളുടെ പിന്തുണയില്ലാത്തപ്പോൾ തെരുവിൽ അക്രമത്തിലൂടെ ലക്ഷ്യം നേടാൻ ശ്രമമെന്നും നരേന്ദ്ര മോദിക്ക് ജനപിന്തുണ കൂടുകയേ ഉള്ളൂ എന്നും ബിജെപി പറയുന്നു. എന്നാൽ, ഇന്നലത്തെ ഇരട്ടി ആളുകൾ ദില്ലിയിൽ എത്തുമെന്ന് സിജെപി നേതാവ് അശുതോഷ് രാൻക മുന്നറിയിപ്പ് നൽകി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വഖഫ് ബോർഡ് കേസിൽ ഇടതു സർക്കാരിനെ വിമർശിച്ചു പിഎംഎ സലാം

വഖഫ് ബോർഡ് കേസുമായി ബന്ധപ്പെട്ട്  ഇടതു സർക്കാരിനെ വിമർശിച്ചു മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. കേന്ദ്ര നിയമത്തിനു പരവതാനി വിരിച്ചത് ഇടത് സർക്കാരാണ്, ഇടത് സർക്കാർ വഖഫ് ബോർഡ്‌ രൂപീകരിച്ചത് വ്യവസ്ഥകൾ പാലിക്കാതെയായിരുന്നു അത് പരിശോധിക്കാം എന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. അല്ലാതെ അമുസ്ലിം അംഗങ്ങളെ നിയമിക്കാം എന്ന് പറഞ്ഞിട്ടില്ലെന്നും, വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് കള്ളം പറയുന്നു എന്നുംഅദ്ദേഹം പറയുന്നു. ചന്ദ്രിക പത്രത്തിലെ ലേഖനത്തിലാണ് വിമർശനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിക്കിമ്മിലെ മണ്ണിടിച്ചിലില്‍ ഒരു മരണം

സിക്കിമ്മിലെ മണ്ണിടിച്ചിലില്‍ ഒരു മരണം. മംഗന്‍ ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിലുണ്ടായ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. തൊഴിലാളികളെ പുറത്തെടുക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും സംയുക്തമായി ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, സൈന്യം, പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പരീക്ഷാ ക്രമക്കേടിൽ പി എസ് സിക്കെതിരെ വീണ്ടും വിവരാവകാശ കമ്മീഷന് പരാതി

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി എസ് സി ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും വിവരാവകാശ കമ്മീഷന് പരാതി. വിവരാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കാതെ പി എസ് സി ഒളിച്ചു കളിക്കുന്നു എന്ന് ഉദ്യോഗാർത്ഥി പരാതിയിൽ പറയുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ മുഴുവൻ കൈമാറണമെന്ന വിവരാവകാശ കമീഷന്‍റെ ഉത്തരവ് പി എസ് സി തള്ളിയിരുന്നു. ഒരു റാങ്ക് പട്ടിക കൂടി പുറത്ത് വരാനിരിക്കേ ഈ ഘട്ടത്തിൽ കൈമാറാനാകില്ല എന്നായിരുന്നു വിവരാവകാശ പ്രകാരം അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥിക്ക് നല്‍കിയ മറുപടി. […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 21, ചൊവ്വ

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തില്‍ ഡല്‍ഹി യുദ്ധക്കളമായി. ലാത്തിച്ചാര്‍ജു ചെയ്തും കണ്ണീര്‍ വാതകം പ്രയോഗിച്ചും കൂട്ടഅറസ്റ്റു നടത്തിയും പൊലീസ്. ജന്തര്‍മന്ദറില്‍ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചു. സമരപ്പന്തല്‍ പൊളിച്ചുനീക്കി. പ്രദേശമാകെ ദ്രുതകര്‍മ സേനയെ വിന്യസിച്ചു. പ്രവര്‍ത്തകര്‍ വിവിധ ഗ്രൂപ്പുകളായി പലയിടത്തായി സമരം നടത്തി. പാര്‍ലമെന്റ് മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. മെട്രോ സ്റ്റേഷനുകളിലും പ്രതിഷേധവുമായി എത്തിയതോടെ മെട്രോ സ്റ്റേഷനുകള്‍ അടച്ചു. മാര്‍ച്ചിനെത്തിയ അഖിലേഷ് യാദവിന്റെ ഭാര്യയും എംപിയുമായ ഡിംപിള്‍ യാദവ് അടക്കമുള്ള പ്രമുഖരെ പൊലീസ് കസ്റ്റഡിയിലെടുത്തു. […]

Posted inബിസിനസ്സ്

ചരിത്രത്തിലെ ഉയര്‍ന്ന റെക്കോഡ് വരുമാനം നേടി ഫിഫ

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോഡ് വരുമാനം നേടി ഫിഫ. ഈ ലോകകപ്പ് ടൂര്‍ണമെന്റില്‍ നിന്ന് ആകെ 15 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.44 ലക്ഷം കോടി ഇന്ത്യന്‍ രൂപ) വരുമാനമായി ഫിഫക്ക് ലഭിക്കും. ഫിഫ ലക്ഷ്യമിട്ടിരുന്ന 11 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.05 ലക്ഷം കോടി രൂപ) എന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന തുകയാണിത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഫിഫ അംഗ രാജ്യങ്ങള്‍ക്ക് ഇതില്‍ നിന്നുള്ള വരുമാനം ലഭിക്കും. ഉയര്‍ന്ന വിലയുള്ള വിഐപി ടിക്കറ്റുകളുടെ റീസെയില്‍ വഴിയാണ് ഫിഫ വലിയ […]

Posted inടെക്നോളജി

കിമി കെ3 പെയ്ഡ് സബ്‌സ്‌ക്രിപ്ഷനുകള്‍ നിര്‍ത്തി

ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും നൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ എന്ന് അവകാശപ്പെട്ടാണ് ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പായ മൂണ്‍ഷോട്ട് കിമി കെ3 എന്ന എഐ മോഡല്‍ അവതരിപ്പിച്ചത്. എന്നാല്‍ പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ പെയ്ഡ് സബ്‌സ്‌ക്രിപ്ഷനുകള്‍ കമ്പനിക്ക് നിര്‍ത്തിവെക്കേണ്ടി വന്നു. കമ്പനിയുടെ കംപ്യൂട്ടിങ് ശേഷിക്ക് താങ്ങാവുന്നതിലുമപ്പുറം ആളുകള്‍ പുതിയ എഐ മോഡല്‍ ഉപയോഗിക്കാന്‍ ഇരച്ചുകയറിയതാണ് കമ്പനി ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണമായത്. ഇത് കൂടാതെ സബ്സ്‌ക്രിപ്ഷന്‍ രണ്ട് പ്ലാനുകളായി തിരിക്കാനും കമ്പനി തീരുമാനിച്ചു. കിമി വെബ്, ആപ്പ്, […]