മാസപ്പടി കേസിൽ പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വധശ്രമക്കുറ്റം പ്രഥമദൃഷ്ടിയാൽ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. 5 ആം പ്രതി ശ്രീജിത്ത്, ഏഴാംപ്രതി അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ്. ജീവൻ അടക്കം 11 പ്രതികളാണ് ജാമ്യ ഹർജിയുമായി കോടതിയിലെത്തിയിരുന്നത്. 65 ദിവസത്തിലധികമായി ജയിലിലാണെന്നും അന്വേഷണം അവസാനഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
