Screenshot 20260718 134017 1

‎കാലവർഷക്കെടുതിയിൽ‌ അടിയന്തര യോഗം ചേർന്നതായും പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡാമുകളിൽ നിന്ന് വെള്ളമൊഴുക്കുന്നുവെന്നത് വ്യാജപ്രചാരണമാണെന്നും വ്യാജ പ്രചാരണത്തിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‎പ്രളയക്കെടുതിയിൽ മരിച്ചവരുടെ സംസ്കാര ചടങ്ങിന് 10000 രൂപ നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീടുകളിൽ വെള്ളം കയറിയവര്‍ക്കും 10000 രൂപ നൽകും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്ക് 8 ലക്ഷം രൂപയും നൽകും.

‎മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല. ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

‎പത്തനംതിട്ടയിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പൂര്‍ണമായി തയ്യാറെന്നും ക്ലീനിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ തന്നെ തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ നടക്കുകയാണെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേര്‍ത്തു.

‎ആറന്മുളയിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള പാർത്ഥസാരതി ക്ഷേത്രത്തിന് സമീപം നിരവധി പ്രദേശങ്ങൾ പൂർണ്ണമായും ഇപ്പോഴും വെള്ളത്തിനടിയിലാണ്. റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്.

‎പത്തനംതിട്ട ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി മത്സ്യബന്ധന ബോട്ടുകളെത്തുന്നു. കൊല്ലത്തുനിന്നും കായംകുളത്തുനിന്നും ഉള്‍പ്പെടെയാണ് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ടയിലേക്ക് വരുന്നത്.

‎തൃശ്ശൂരിലെ കരുവന്നൂർ പുഴയിൽ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പായ 3.318 മീറ്റർ കടന്ന് 3.588 മീറ്ററായി ഉയർന്നു. ഇതിനെത്തുടർന്ന്, ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുന്നു. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

‎ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. ഒന്നര മീറ്റർ വരെയാണ് ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്തുക. കൂടുതൽ വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിർദേശം നൽകി.

‎കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിൽ മുങ്ങി. ആലപ്പുഴയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെങ്ങന്നൂരിൽ 12 കുട്ടനാട്ടിൽ അഞ്ചും അമ്പലപ്പുഴ, കാർത്തികപ്പള്ളി എന്നിവിടങ്ങളിൽ രണ്ട് വീതവും ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.

‎സംസ്ഥാനം പ്രളയക്കെടുതി നേരിടുന്നതിനിടെ കേരള മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലി ഉയർന്ന വിവാദത്തിൽ ”ഊണ് കഴിക്കുന്നത് തെറ്റാണോ” എന്നായിരുന്നു മന്ത്രി കെ മുരളീധരന്റെ പ്രതികരണം. ഇത്തരം വിവാദങ്ങൾ വിഷയ ദാരിദ്ര്യത്തിന്റെ ഭാഗമാണെന്നും ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നും മുരളീധരൻ പ്രതികരിച്ചു. എന്നാൽഭക്ഷണം കഴിക്കുന്നത് തെറ്റാണോ എന്നായിരുന്നു വിരുന്നിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം.

‎ഹെലികോപ്റ്റര്‍ യാത്രയിൽ വിശദീകരണം നൽകി മുഖ്യമന്ത്രി . ഔദ്യോഗിക യാത്രക്കാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നും താൻ പാർട്ടി സമ്മേളനത്തിൽ പോയിട്ടില്ല. ഔദ്യോഗിക ആവശ്യത്തിനാണ് പോയത്. സർക്കാരിന് ഗുണകരമാകുന്ന കാര്യത്തിനാണ് പോയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‎കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതിയായ കെ എ രതീഷ് രാജിവച്ചു. ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് എം ഡി സ്ഥാനങ്ങളാണ് രാജിവച്ചത്. രാജിവെക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയിരുന്നു.

‎മാസപ്പടി കേസിൽ പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

‎തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ സർക്കുലർ. ഷെൽട്ടർ ഹോമുകൾ വേഗത്തിൽ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.

 

‎നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീയാണ് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്.

‎കർണാടകത്തിൽ വീണ്ടും ലിഫ്റ്റ് അപകടം.ക്ഷേത്ര ദർശനത്തിനെത്തിയ റിട്ടയേർ‍ഡ് എൻജിനീയർ ലിഫ്റ്റിനടിയിൽ കുടുങ്ങി മരിച്ചു. ഷിമോഗയിലെ ശ്രീ ദത്താത്രേയ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. 80കാരനായ റിട്ടയേർഡ് എൻജിനീയർ ലിഫ്റ്റ് ഉണ്ടെന്ന് കരുതി തുറന്ന വാതിലിലൂടെ അകത്ത് പ്രവേശിക്കുകയായിരുന്നു.

‎ചൈന, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ പുതിയ പദ്ധതിയുമായി കേന്ദ്രം. 18 മുതൽ 24 മാസത്തിനുള്ളിൽ 45,000 കോടി രൂപ ഇന്ത്യ നിക്ഷേപിക്കും.

‎തന്നെ തൂക്കിലേറ്റണമെന്നും ജീവനോടെ കത്തിക്കണമെന്നും ആവശ്യപ്പെട്ടവർ ഇനി ആത്മപരിശോധന നടത്തണമെന്ന് ബ്രിജ് ഭൂഷൺ ശരൺ സിംഗ് പറഞ്ഞു. അനുയോജ്യമായ സമയം വരുമ്പോൾ ഇതിനെല്ലാം മറുപടി നൽകുമെന്നും വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ ബ്രിജ് ഭൂഷൺ പറഞ്ഞു.

‎കർണാടകയിൽ പുതിയ മന്ത്രിമാരുടെ പട്ടിക തയ്യാറായി. 20 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ജിഎസ് പാട്ടീൽ സ്പീക്കറാകും. പൊന്നണ്ണയായിരിക്കും ഡെപ്യൂട്ടി സ്പീക്കർ. അതേസമയം, സലീം അഹമ്മദ് കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കറും ഉമാശ്രീ ഡെപ്യൂട്ടി സ്പീക്കറുമായിരിക്കും.

‎മഹാരാഷ്ട്ര കോണ്‍ഗ്രസിനെ വെട്ടിലാക്കി പാദപൂജ വിവാദം. മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോലയുടെ കാൽ കഴുകുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. ഗുരുപൂർണിമയോട് ബന്ധപ്പെട്ട് നടന്ന ചടങ്ങുകളിലെ ദൃശ്യങ്ങളാണ് നിലവിൽ കോൺഗ്രസിനെതിരെ ബിജെപി ആയുധമാക്കിയിട്ടുള്ളത്.

‎ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ പെൺകുട്ടിക്കെതിരായ നിയമനടപടികൾ ഡൽഹി പോലീസ് അവസാനിപ്പിച്ചു. പെൺകുട്ടി പ്രധാനമന്ത്രിയോട് മാപ്പ് പറയുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

‎ഇറാനെതിരെയുള്ള യുദ്ധത്തിൽ അടിയന്തരമായി പുതിയ തന്ത്രങ്ങളും ആശയങ്ങളും തേടി അമേരിക്കൻ സൈനിക വിഭാഗമായ ‘സെൻട്രൽ കമാൻഡ്’ (CENTCOM) രംഗത്ത്. ആഴ്ചകളായി തുടരുന്ന കനത്ത വ്യോമാക്രമണങ്ങൾ കൊണ്ട് ലക്ഷ്യം കാണാൻ കഴിയാതെ വന്നതോടെയാണ്, സൈന്യത്തിനുള്ളിൽ തന്നെ പരമ്പരാഗതമല്ലാത്ത പുതിയ വഴികൾക്കായുള്ള തിരച്ചിൽ സജീവമാക്കിയിരിക്കുന്നത്.

‎കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കൂട്ടിയിടിച്ച് ഹെലികോപ്ടറുകൾ. ഗ്രീസിൽ വൻ അപകടം. രണ്ട് പേർ കൊല്ലപ്പെട്ടു. ഡെൻമാർക്ക് സ്വദേശിയായ പൈലറ്റും ഗ്രീസിലെ അഗ്നിശമന സേനാംഗവുമാണ് കൊല്ലപ്പെട്ടത്. ബ്രിട്ടനിൽ നിന്നുള്ള പൈലറ്റും ഗ്രീസിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗത്തിനും അപകടത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്.

‎ ബ്രസീൽ ഫുട്ബോൾ ടീം ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരെ സൗഹൃദ മത്സരത്തിന് ഇറങ്ങാനൊരുങ്ങവെ, സംഘാടകർക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയ. വലിയ തുക മുടക്കി പ്രമുഖ ടീമുകളെ പ്രദർശന മത്സരങ്ങൾക്ക് എത്തിക്കുന്നതിനേക്കാൾ, തകർന്നുനിൽക്കുന്ന ഇന്ത്യൻ ഫുട്ബോളിന്‍റെ അടിസ്ഥാന സൗകര്യങ്ങളും ഭരണസംവിധാനവും മെച്ചപ്പെടുത്താനാണ് അധികൃതർ മുൻഗണന നൽകേണ്ടതെന്ന് ബൂട്ടിയ തുറന്നടിച്ചു.

‎ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറാനും സീനിയർ ടീമിനെ പൂർണമായി പിരിച്ചുവിടാനുമുള്ള തീരുമാനത്തിൽ നിന്ന് ടാറ്റാ ഗ്രൂപ്പ് പിന്തിരിയണമെന്നും അഭ്യർത്ഥിച്ച് ജംഷെഡ്പൂർ എഫ്.സി താരങ്ങൾ. രണ്ട് ഇന്ത്യൻ ദേശീയ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ കളിക്കാരാണ് ആശങ്കയുമായി രംഗത്തെത്തിയിരിക്കുന്നത്.

‎കെസിഎൽ ഫാൻ ലീഗിന്‍റെ ആലപ്പുഴ ജില്ലാ മത്സരങ്ങൾക്കിടെയാണ് വനിതാ താരങ്ങളും ടൂർണമെന്റിന്റെ ഭാഗമായി. ക്യുസിഎൽ ക്വീൻസ് ക്രിക്കറ്റ് ലീഗും സിടി ക്വീൻസുമാണ് പ്രദർശന മത്സരത്തിൽ ഏറ്റുമുട്ടിയത്. മത്സരത്തിൽ ക്യു സി എൽ ക്വീൻസ് 42 റൺസിന് ജയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *