എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക് കടന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം. സമരസമിതി സെക്രട്ടറി എസ് വളർമതി 5 ദിവസമായി നിരാഹാരം തുടരുന്നുണ്ട്. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങൾ.
എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക്
