ആധുനിക മനുഷ്യന്‍ എന്നെത്തേക്കാളും സംഘര്‍ഷഭരിതമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. മാനസിക സംഘര്‍ഷം ഒരു അവയവം പോലെ അവനോടൊപ്പം ജന്മം കൊള്ളുന്നു. ഈ സംഘര്‍ഷത്തെ മറികടക്കാന്‍ ചില ചികിത്സാ രീതികളും ശാരീരിക മുറകളും ഇന്ന് നിലവിലുണ്ട്. എന്നിട്ടും മനുഷ്യന്റെ മാനസിക പിരിമുറുക്കത്തിന് അറുതി വന്നതായി കാണുന്നില്ല. കാരണം മേല്‍പറഞ്ഞ ‘ചികിത്സാ മുറകള്‍’ മനുഷ്യന്റെ മനസ്സിനെ പഠിച്ചു കൊണ്ടുള്ളതല്ല. പരാജയപ്പെട്ട പുത്തന്‍ ശാസ്ത്ര സാങ്കേതിക ‘മുറകള്‍’ക്കു പകരം ഭാരതീയ തത്വചിന്തയിലാണ് മാനസിക പിരിമുറുക്കം മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ഗ്രന്ഥകാരന്‍ അന്വേഷിക്കുന്നത്. അവകളിലെ ക്രിയ്യാത്മകമായ ചില പദ്ധതികളെ അവലംബിച്ചാണ് ഈ ഗ്രന്ഥം തയ്യാനക്കിയിട്ടുള്ളത്. ‘സ്‌ട്രെസ് പരിഹരിക്കാം’. പി സെല്‍വരാജ്. കൈരളി ബുക്‌സ്. വില 218 രൂപ.
സ്‌ട്രെസ് പരിഹരിക്കാം
