7 1

പ്രോട്ടീന്‍ അമിതമായി കഴിച്ച് വ്യായാമമില്ലാത്ത ജീവിതം നയിക്കുന്നവരാണെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പുതിയൊരു പഠനം. സെല്‍പ്രസ് ബ്ലൂ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ വിസ്‌കോന്‍സിന്‍ മാഡിസണിലുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. പ്രോട്ടീന്‍ കഴിക്കുന്നതിന്റെ അളവു കുറയ്ക്കുന്നതും ഗുണം ചെയ്യുമെന്നാണ് പഠനം പറയുന്നത്. ചില സാഹചര്യങ്ങളില്‍ ആയുസ്സ് വര്‍ധിപ്പിക്കാനും കുറഞ്ഞ പ്രോട്ടീനുള്ള ഭക്ഷണങ്ങള്‍ സഹായിക്കുമെന്ന് പഠനം പറയുന്നു. പ്രോട്ടീന്‍ കുറഞ്ഞ ആഹാരം കഴിക്കുന്നത് പെട്ടെന്ന് പ്രായമാകുന്നത് തടയുമെന്നും മെറ്റബോളിസം വര്‍ധിപ്പിക്കുകയും കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രോട്ടീന്‍ ആവശ്യകതകളുണ്ടെങ്കിലും വെറുതെയിരിക്കുന്നവരില്‍ അമിതമായ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം പ്രതീക്ഷിക്കുന്നത്ര ആരോഗ്യ ഗുണങ്ങള്‍ നല്‍കില്ലെന്നും ഗവേഷകര്‍ പറയുന്നു. കായിക മേഖലയിലുള്ളവര്‍ ധാരാളം പ്രോട്ടീന്‍ കഴിക്കുമെങ്കിലും സ്ഥിരമായ വ്യായാമമാണ് മെറ്റബോളിക് രോഗങ്ങള്‍ വരാതെ അവരെ സംരക്ഷിക്കുന്നത്. സമീപകാലത്തുവരുന്ന ആരോഗ്യനിര്‍ദേശങ്ങളില്‍ പലതും പ്രോട്ടീന്‍ ധാരാളമായി കഴിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ അതിനനുസരിച്ച് വ്യായാമം ചെയ്യേണ്ടത് പ്രധാനമാണെന്നും ഗവേഷകര്‍ പറയുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *