രജിസ്ട്രേഷനില്ലാതെ നിക്ഷേപ ഉപദേശക, റിസര്‍ച്ച് അനലിസ്റ്റ് സേവനങ്ങള്‍ നല്‍കിയതിന് അവധൂത് സാഥെ ട്രേഡിംഗ് അക്കാദമി പ്രൈവറ്റ് ലിമിറ്റഡിനും സ്ഥാപകന്‍ അവധൂത് സാഥെയ്ക്കും എതിരെ കര്‍ശന നടപടിയുമായി സെബി. സേവനങ്ങള്‍ നല്‍കുന്നതിനായി സമാഹരിച്ച 546.17 കോടി തിരികെ നല്‍കാനും 11.5 കോടി രൂപ പിഴയടയ്ക്കാനും സെബി ഉത്തരവിട്ടു. അവധൂത് സാഥെ ട്രേഡിംഗ് അക്കാദമിക്ക് 6 കോടി രൂപ പിഴയിട്ടപ്പോള്‍ സ്ഥാപകന്‍ അവധൂത് സാഥെ 4 കോടി രൂപ സെബിയില്‍ അടയ്ക്കണം. കമ്പനിയില്‍ പങ്കാളിയായ ഗൗരി അവധൂത് സാഥെ 1.5 കോടി രൂപയും പിഴയായി ഒടുക്കണം. അക്കാദമിയെയും അവധൂത് സാഥെയെയും സെക്യൂരിറ്റീസ് വിപണിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിട്ടുണ്ട്. റീഫണ്ട് നടപടികള്‍ പൂര്‍ത്തിയാക്കുന്നത് വരെയായിരിക്കും ഈ വിലക്ക് ബാധകമാവുക. മേല്‍നോട്ടം വഹിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഗൗരി അവധൂത് സാഥെയ്ക്ക് വിപണിയില്‍ നിന്ന് ആറുമാസത്തെ വിലക്കുമുണ്ട്.
അവധൂത് സാഥെ ട്രേഡിംഗ് അക്കാദമിക്ക് പിഴയിട്ട് സെബി
