ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ പി എസ് സി നൽകിയ ഹർജി പരിഗണിക്കവേ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം എന്ന് സർക്കാരിനോട് ചോദിച്ച ഹൈക്കോടതി പി എസ് സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും വിമർശിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ശൈത്യകാല വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. 2026-ലെ വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിവാര വിമാന സർവീസുകളിൽ നാല് ശതമാനം വർധനയുണ്ടാകും. പുതിയ സമയക്രമം ഒക്ടോബർ 25 മുതൽ അടുത്ത മാർച്ച് 27 വരെ പ്രാബല്യത്തിലുണ്ടാകും.
സിപിഎം നേതാവ് പിപി ദിവ്യയുമായി ഒരു പണമിടപാടുമില്ലെന്നും വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ദിവ്യയുടെ ബെനാമി കമ്പനി എന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യ പൈവറ്റ് ലിമിറ്റഡ്. പി പി ദിവ്യയുടെ ബെനാമി കമ്പനിയല്ലെന്നും വഴിവിട്ട് ഒരു കരാറും കിട്ടിയിട്ടില്ലെന്നും കമ്പനിയുടെ എംഡി മുഹമ്മദ് ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ. ജില്ലാ സെൻ്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന കത്തിൽ പറയുന്നു. കത്ത് ലഭിച്ചുവെന്നും വിഷയം ചർച്ച ചെയ്യാമെന്നും എംഎ ബേബി.
എസ്എംഎ മരുന്നു വിവാദത്തില്‍ വഴിത്തിരിവ്. മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ. സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് സുപ്രധാന വിവരം. നാറ്റ്കോ മരുന്ന് ശുപാർശ ചെയ്തുകൊണ്ട് ടെക്നിക്കൽ കമ്മിറ്റി നൽകിയ നിർദ്ദേശങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തിയ കത്താണ് നൽകിയത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. മലേഷ്യൻ കമ്പനിയുടെ പ്രൊജക്ട് മാനേജർ ലീ ജീവനൊടുക്കിയ സംഭവത്തിൽ ഗ്യാനേഷിനെതിരെ മൊഴി നൽകാൻ തയ്യാർ എന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് സർക്കാരിനെയും വിജിലൻസിനെയും അറിയിച്ചു. ഗ്യാനേഷ് കുമാർ ലീ യെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് സുഹൃത്തിന്റെ മൊഴി.
ഗുരുവായൂർ ദേവസ്വം ഓഡിറ്റിലെ പിഴവുകളിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ മറുപടി സത്യവാങ്മൂലം കോടതി അംഗീകരിച്ചില്ല. ലോജിക്കൽ സ്റ്റെപ് എന്ന കമ്പനിയെ സോഫ്റ്റ്വെയർ നിർമ്മിക്കാൻ എങ്ങനെ തെരഞ്ഞെടുത്തു എന്ന് കോടതി ആരാഞ്ഞു. എന്താണ് മാനദണ്ഡമെന്നും കോടതി ചോദിച്ചു.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടില്‍ വാഹനം ഓടിച്ച് ഗ്രൗണ്ട് നശിപ്പിച്ചതില്‍ മാറാടി പഞ്ചായത്ത് നടപടി സ്വീകരിച്ചു. കുരുക്കുന്നുപുരത്തുള്ള ലീഡര്‍ കെ കരുണാകരന് സ്മാരക സ്റ്റേഡിയത്തില്‍ അനുമതിയില്ലാതെ കാർ ഓടിച്ച് ഗ്രൗണ്ട് നശിപ്പിച്ചതിന് 57,212 രൂപ പിഴ ചുമത്തി.
കേരള സർവകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ നടന്നത് വൻ ക്രമക്കേടെന്ന് ക്രൈം ബ്രാഞ്ച്. ടാബുലേഷൻ നടന്ന് ലാബ് ടോപ്പ് നശിപ്പിച്ചു. ഇന്റർവ്യൂ ബോർഡിൽ ആരൊക്കെയാണെന്ന് മുൻകൂട്ടി പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ഇന്റർവ്യൂ സമയത്ത് പല അംഗങ്ങളും പങ്കെടുത്തില്ല.
സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽനിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്ന ആരോപണവുമായി ഇ.പി. ജയരാജന്റെ സഹോദരീ പുത്രൻ ശ്യാംജിത്ത്. വൈദേകം റിസോർട്ടിൽ ചെലവഴിച്ചത് ഈ പണമാണെന്നും ശ്യാംജിത്ത് ആരോപിച്ചു.
പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം. ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കിയിരിക്കുകയാണ് സിപിഎം. നേതാക്കൾക്കെതിരായ പീഡന പരാതികൾ പാർട്ടി യോഗത്തിൽ ചർച്ചയാക്കില്ല. പരാതികൾ പരിശോധിക്കേണ്ടതും പരിഹാരം നിർദ്ദേശിക്കേണ്ടതും ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി ആയിരിക്കും. ഐസിസിയുടെ തീർപ്പ് അന്തിമമായിരിക്കും. പാർട്ടി വേദിയിൽ ചർച്ചയാക്കില്ല.
കാര്‍ തടഞ്ഞുനിര്‍ത്തി യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കണ്ണൂര്‍ സ്വദേശികളായ മണത്തണ സ്വദേശി പി. പ്രണവ് (24), കെ. കനകരാജ് (28), കണ്ണൂര്‍ ചൊക്ലി പെരിങ്ങളം സ്വദേശി നിഥുല്‍ കുമാര്‍ (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഖത്തർ കെഎംസിസി ഫണ്ട് കവർച്ചയിൽ റൊട്ടാന റസാഖിനെ കെഎംസിസിയിൽ നിന്ന് പുറത്താക്കി. മുസ്ലിം ലീഗ് നേതൃത്വം ആണ് നടപടി സ്വീകരിച്ചത്. മുസ്ലിം ലീഗ് ഖത്തർ സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു റൊട്ടാന റസാഖ്. ഖത്തർ കെഎംസിസി ഓഫീസിൽ നിന്നും 8 കോടി രൂപയുടെ കവർച്ച നടന്നതാണ് കേസ്.
കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിന്റെ അറ്റകുറ്റപണി ഉടമകളായ കെടിഡിഎഫ്സി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്. അലിഫ് ബിൽഡേർസിൽ വാടക കുടിശിക പിടിക്കാനും കോടതി നിർദേശിച്ചു. നൽകിയില്ലെങ്കിൽ കരാർ വ്യവസ്ഥ പ്രകാരം നടപടി എടുക്കാം.
നാദാപുരം താലൂക്ക് ആശുപത്രിയില്‍ വീണ്ടും ചികിത്സാ പിഴവെന്ന് ആരോപണം. പതിനൊന്നുകാരനായ കുട്ടിയുടെ കേടായ പല്ലിന് പകരം ഡോക്ടര്‍ എടുത്തുമാറ്റിയത് മറ്റൊരു പല്ലാണെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ നാദാപുരം പൊലീസില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
ആവശ്യപ്പെട്ട സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് ജീവനക്കാര്‍ രാത്രിയില്‍ യുവതിയെ കിലോമീറ്ററുകള്‍ അപ്പുറം ആറുവരിപ്പാതയില്‍ ഇറക്കിവിട്ടതായി പരാതി. ജോലി കഴിഞ്ഞ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. നേരത്തെയും വിവാദങ്ങളില്‍ നിറഞ്ഞ, കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ‘കൃതിക’ ബസ് ജീവനക്കാര്‍ക്കെതിരെയാണ് ഇത്തവണയും പരാതി ഉയര്‍ന്നിരിക്കുന്നത്.
നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ – ഡിഎംകെ വാക്പോര്. ധനുഷിനെതിരെ ഒളിയമ്പുമായി മന്ത്രി ആധവ് അർജുന രംഗത്തെത്തി. പുതിയതായി ആര് വന്നാലും ടിവികെയ്ക്ക് വിഷയം അല്ലെന്നും ദില്ലി ആരെ പാക്ക് ചെയ്ത് അയച്ചാലും ടിവികെക്ക് ഒന്നുമില്ലെന്നും ആധവ് അർജുന പറഞ്ഞു.
സമാധാന ബോണ്ട് നടപടികളുടെ ഭാഗമായി സിജെപി വക്താവ് സൗരവ് ദാസിനോട് ഡൽഹിയിലെ താമസം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദ്ദേശം നൽകി. നിലവിലെ താമസം വ്യക്തമാക്കുന്ന വാടകച്ചീട്ടോ മറ്റ് ഔദ്യോഗിക രേഖകളോ ഉടൻ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പോക്സോ കേസുകളിലെ പ്രതിയും ഗ്രാനൈറ്റ് വ്യവസായിയുമായ ആർ വീരമണിയുടെ മകളുടെ വിദേശയാത്ര പൊലീസ് തടഞ്ഞു. ചെന്നൈയിൽനിന്ന് സിങ്കപ്പൂരിലേക്ക് പോകാൻ ശ്രമിച്ച വീരമണിയുടെ മകൾ അർച്ചന വീരമണിയുടെ യാത്രയാണ് പൊലീസ് ഇടപെട്ട് തടഞ്ഞത്. വിമാനത്താവളത്തിലെത്തിയ പ്രത്യേക അന്വേഷണസംഘം(എസ്ഐടി) അർച്ചനയെ വിമാനത്തിൽനിന്ന് ഇറക്കുകയായിരുന്നു.
ആർഎസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ്(ഭാരതീയ മസ്ദൂർ സംഘ്) ജമ്മു കശ്മീരിൽ ആദ്യത്തെ ഓഫീസ് തുറന്നു. പുൽവാമ ജില്ലയിലെ അവന്തിപോറയിലാണ് ബിഎംഎസിന്റെ സ്ഥിരം ഓഫീസ് തുറന്നിരിക്കുന്നത്.
ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ നടപടികളും പൂർത്തിയാക്കാൻ മുൻകൈയെടുക്കുന്നതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.
സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി മിലീഷ്യകൾ വീണ്ടും നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞു തകർത്തു. കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമാക്കി എത്തിയ ഡ്രോണും തലസ്ഥാനമായ റിയാദിലേക്ക് തൊടുത്ത ബാലസ്റ്റിക് മിസൈലുമാണ് സൗദി വ്യോമസേന ആകാശത്തുവെച്ചുതന്നെ തകർത്തത്.
