പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ അവരുടെ ജനപ്രിയ മോഡലായ പള്‍സര്‍ ശ്രേണിയിലെ എന്‍എസ്200 അപ്ഡേറ്റ് വേര്‍ഷന്‍ പുറത്തിറക്കി. 1.60 ലക്ഷം രൂപ മുതലാണ് വില (എക്സ് ഷോറൂം) ആരംഭിക്കുന്നത്. 199.5 സിസി, 4 വാല്‍വ്, ലിക്വിഡ് കൂള്‍ഡ് എന്ജിന് ആണ് ഇതിന് കരുത്തുപകരുന്നത്. മുന്‍ പതിപ്പില്‍ 24 ബിഎച്ച്പി ആയിരുന്നെങ്കില്‍ പുതിയ എന്‍എസ്200ല്‍ 25 ബിഎച്ച്പി കരുത്താണ് പുറപ്പെടുവിക്കുന്നത്. ഇലക്ട്രോണിക് ത്രോട്ടില്‍ ബോഡിയോട് കൂടി വരുന്നതിനാല്‍ റൈഡേഴ്സിന് വിവിധ റൈഡ് മോഡുകളും ട്രാക്ഷന്‍ കണ്ട്രോളും തെരഞ്ഞെടുക്കാം. ആറ് സ്പീഡ് ഗിയര്‍ ബോക്സ്, സ്പോര്‍ട്സ് ഷിഫ്റ്റര്‍ എന്നിവയാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍. ഇബോണി ബ്ലാക്ക്, റേസിങ് റെഡ്, നാര്‍ഡോ ഗ്രേ, പേള്‍ മെറ്റാലിക് വൈറ്റ് എന്നി പുതിയ നിറങ്ങളില്‍ ലഭ്യമാകും.
