Posted inടെക്നോളജി

ഓപ്പണ്‍ എ.ഐയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന്‍

ഓപ്പണ്‍ എ.ഐയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജനായ ഉദയ് രുദ്ദരാജുവിനെ നിയമിച്ച് കമ്പനി. ഓപ്പണ്‍ എ.ഐയുടെ ചീഫ് ടെക്നോളജി ഓഫീസറായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സ്. എ.ഐയില്‍ ജോലി ചെയ്തിരുന്ന ഉദയ് കഴിഞ്ഞ വര്‍ഷമാണ് ഓപ്പണ്‍ എ.ഐയില്‍ ടെക് എക്സിക്യുട്ടീവ് ആയി ചേര്‍ന്നത്. ഉദയ് രുദ്ദരാജു തന്നെയാണ് ഈ വിവരം ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചത്. 25000-ത്തില്‍ അധികം ജിപിയു ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എക്സ്.എ.ഐയുടെ എ.ഐ.സൂപ്പര്‍ കംപ്യൂട്ടറായ കൊളോസസ് വികസിപ്പിച്ചത് രുദ്ദരാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഓപ്പണ്‍ എ.ഐയില്‍ എത്തി […]

Posted inവിനോദം

‘ഉന്മാദം’ സിനിമയുടെ ട്രെയിലര്‍

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ‘ഉന്മാദം’ സിനിമയുടെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലര്‍ പുറത്ത്. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ജൂലൈ 31-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. തീര്‍ത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റേത്. ഒരു സ്റ്റേഷനില്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാല്‍ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിദ്ദിഖ്, സുധീഷ്, വിശാഖ് […]

Posted inവിനോദം

‘തുടക്കം’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍

ആശീര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി. ആഗസ്റ്റ് ഏഴിന് പ്രദര്‍ശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തിലെ തികച്ചും സാധാരണ കുടുംബ പശ്ചാത്തലത്തിലൂടെയാണ് സംവിധായകനായ ജൂഡ് ആന്റണി ജോസഫ് ഈ ചിത്രത്തെ പ്രേഷകരിലേക്ക് എത്തിക്കുന്നത്. ഈ കുടുംബത്തിന്റെ പിന്നാമ്പുറങ്ങളില്‍ എന്തെങ്കിലും ഒളിപ്പിച്ചിരിക്കുന്നോ എന്നതാണ് പ്രേഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ദിനേശ് പ്രഭാകര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേഷ്, ജിബിന്‍ […]

Posted inഓട്ടോമോട്ടീവ്

സ്‌കൂട്ടര്‍ വില്പനയില്‍ പുതിയ റെക്കോഡ്

രാജ്യത്ത് സ്‌കൂട്ടര്‍ വില്പനയില്‍ പുതിയ റെക്കോഡുകള്‍ സമ്മാനിച്ച് 2026ന്റെ ആദ്യ പകുതി. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 44,20,634 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി-ജൂണ്‍ കാലയളവില്‍ 33,12,649 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ ആറുമാസങ്ങളില്‍ അഞ്ചിലും പ്രതിമാസ വില്‍പന 7 ലക്ഷം യൂണിറ്റുകള്‍ക്ക് മുകളിലായിരുന്നു. വിറ്റഴിക്കപ്പെട്ട ആകെ 1.14 കോടി ഇരുചക്ര വാഹനങ്ങളില്‍ 39 ശതമാനവും സ്‌കൂട്ടറുകളാണ്. ബൈക്കുകളുടെ വിപണി വിഹിതം 62 ശതമാനത്തില്‍ നിന്ന് 59 ശതമാനമായി കുറഞ്ഞു. 16.2 ലക്ഷം സ്‌കൂട്ടറുകള്‍ വിറ്റഴിച്ച് […]

Posted inപുസ്തകങ്ങൾ

ഈഡിപ്പസ് രാജാവ്

ഗ്രീക്ക് സാഹിത്യത്തിലൂടെ ലോകനാടകവേദിക്കു കൈവന്ന അമൂല്യസമ്പത്താണ് ‘അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവനതരുണന്റെ’ കഥ. അമ്മയ്ക്ക് ഭര്‍ത്താവും അച്ഛന് ഘാതകനുമാകുക എന്ന ക്രൂരനിയോഗം ഏറ്റുവാങ്ങേണ്ടിവന്ന ഒരു മനുഷ്യന്റെ അന്തമില്ലായാതനകളാണ് ഈ ദുരന്തനാടകം പറയുന്നത്. ഈഡിപ്പസ് രാജാവിന്റെ കഥയിലൂടെ ദൈവകരത്തില്‍ വെറും കളിപ്പാവയായിമാറുന്ന മനുഷ്യന്റെ നിര്‍ഭാഗ്യജാതകമാണ് സോഫോക്ലിസ് എഴുതിയത്. പിതാവിന്റെ നിണം ചിന്തിയതിന്റെയും മാതാവിനെ പരിഗ്രഹിച്ചതിന്റെയും അപരാധബോധം മിഴിവെളിച്ചം അണച്ചുകളഞ്ഞ ഒരു ശാപഗ്രസ്തന്റെ ജാതകം. ‘ഈഡിപ്പസ് രാജാവ്’. പി.ജെ തോമസ്. എച്ചആന്‍ഡ്‌സി ബുക്‌സ്. വില 95 രൂപ.  

Posted inആരോഗ്യം

ഉറക്കം കൂടുന്നതും ആരോഗ്യം തകരാറിലാക്കും

ഉറക്കം കൂടുന്നതും ആരോഗ്യം തകരാറിലാക്കുമെന്ന് പഠനം. രാത്രികാലങ്ങളില്‍ ഉറക്കം കൂടുന്നത് അല്‍സ്‌ഹൈമേഴ്‌സ് സാധ്യത കൂട്ടുമെന്നാണ് പഠനം പറയുന്നത്. ടെക്‌സാസ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ശരാശരി എഴുപതു വയസ്സു പ്രായമുള്ള 2410 പേരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇതില്‍ 8.5 മുതല്‍ ഒമ്പതുമണിക്കൂര്‍ വരെ ഉറങ്ങിയവരില്‍ ഫോസിഫോറിലേറ്റഡ് സു 181 എന്ന പ്രോട്ടീന്റെ അളവ് കൂടുതലായിരുന്നു. ഇത് അല്‍സ്‌ഹൈമേഴ്‌സ് സാധ്യത കൂട്ടുന്ന ഘടകമാണ്. ദിവസവും പത്തുമണിക്കൂറിലേറെ കിടന്നുറങ്ങുന്നവരില്‍ ഈ പ്രോട്ടീന്റെ കുത്തനെ കൂടുകയാണെന്നും പഠനം പറയുന്നു. എല്ലായ്‌പ്പോഴും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മദ്ധ്യാഹ്‌ന വാർത്തകൾ

നെന്മാറ ഇരട്ടക്കൊലക്കേസിൽ കൊടും കുറ്റവാളി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിവിധി. ചെന്താമര 20 ലക്ഷം പിഴയടക്കണമെന്നും ഈ തുക സുധാകരൻ്റെ മക്കൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. ചെന്താമര പിഴ അടച്ചില്ലെങ്കിൽ 3 വർഷം തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ‎ ‎ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും സൈക്കോളജി, സൈക്ക്യാട്രി റിപ്പോർട്ടുകൾ ഇത് ശരിവെക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഗാന്ധിയല്ല താനെന്ന് പ്രതി കോടതിയിൽ പറഞ്ഞു. ഞാൻ അങ്ങോട്ട് പ്രശ്നത്തിന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെസി വേണുഗോപാലിനെതിരെ ആസൂത്രിത സൈബർ ആക്രമണം നടക്കുന്നുവെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ

കോൺ​ഗ്രസ് മുതിർന്ന നേതാവ് കെസി വേണുഗോപാലിനെതിരെ ആസൂത്രിത സൈബർ സംഘടിത ആക്രമണം നടക്കുന്നുവെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ.  സംഭവത്തിൽ 5 അക്കൗണ്ടുകൾ സഹിതം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിൽ നാല് അക്കൗണ്ട് കോൺഗ്രസിന്റെ വ്യാജ പേരിലാണെന്നും പ്രവീൺ കുമാർ പറഞ്ഞു. ഇതിനു പിന്നിൽ ഉള്ളവരെ കണ്ടെത്തണം, കേരളത്തിലെ വിജയത്തിൽ കെസിയുടെ പങ്കു വിസ്മരിപ്പിക്കാൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. പിന്നിൽ കോൺഗ്രസുകാർ അല്ല. കെസിയെ എല്ലാ വിഷയത്തിലും ടാർജറ്റ് ചെയ്യുന്നു. പിന്നിൽ ഏത് ഉന്നതൻ ആയാലും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജന്തർ മന്തറിൽ പൊലീസും സമരക്കാരുമായി സംഘർഷം

കോക്രോച്ച് ജനതാ പാർട്ടിയുടെ മാർച്ച് പൊലീസ് തടഞ്ഞതോടെ യുദ്ധക്കളമായി ജന്തർ മന്തർ. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് നടത്തിയ സിജെപിയുടെ മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷം ഉടലെടുത്തു. എന്നാൽ പ്രതിഷേധ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിജെപി. കനത്ത മഴയും, സുരക്ഷയുമുണ്ട്. എന്നാൽ ഇതൊന്നും പാറ്റകളെ ഇന്ന് തടസ്സപ്പെടുത്തില്ല എന്ന് സിജെപി എക്സ് പോസ്റ്റിൽ അറിയിച്ചു. കോക്രോച്ച് പാർട്ടിയുടെ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് ദില്ലി ന​ഗരം. മുന്നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ ഉൾപ്പെടെ നിരവധി ബില്ലുകളാണ് കേന്ദ്രം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ദേശീയഗീതം, ദേശീയ പതാക ദേശീയ ചിഹ്നങ്ങൾ തുടങ്ങിയവയെ അവഹേളിക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതിനായുള്ള  ബില്ല് അവതരിപ്പിക്കും. ദേശീയ ഗാനത്തിന് നൽകുന്ന നിയമപരമായ സംരക്ഷണം ദേശീയഗീതമായ വന്ദേമാതരത്തിന് നൽകുന്നതിനാണ് ബില്ല് ലക്ഷ്യമിടുന്നത്.വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലും വികസിത് ഭാരത് ശിക്ഷ അധിഷ്ഠാൻ ബില്ലും ഉൾപ്പെടെ ഏഴു ബില്ലുകൾ ആണ് നിലവിൽ സഭാ […]