Untitled design 2026 08 01T171616.376

പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൌപദി മുർമുവിന്റെ  അംഗീകാരം. ലോക്സഭയിലും രാജ്യസഭയിലും ശബ്ദ വോട്ടോടെയായിരുന്നു ബില്ല് പാസായിരുന്നത്. പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണങ്ങൾ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് നിമയത്തിന്റെ ലക്ഷ്യം. പരീക്ഷാ തട്ടിപ്പിൽ പങ്കുള്ള സേവനദാതാക്കൾക്ക് പരമാവധി പിഴ 1 കോടിയിൽ നിന്ന് 5 കോടിയായി വർധിപ്പിക്കും. പൊതുപരീക്ഷകൾ നടത്തുന്നതിൽ നിന്ന് വിലക്കുന്ന കാലാവധി 4 വർഷത്തിൽ നിന്ന് 8 വർഷമായി ഉയർത്തും. പൊതുപരീക്ഷകളുടെ വിശ്വാസ്യത വർധിപ്പിക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *