വേദാന്തദര്‍ശനങ്ങള്‍ക്കും ചാര്‍വാകദര്‍ശനങ്ങള്‍ക്കുമൊക്കെ മുന്‍പ് പ്രാചീനഭാരതത്തിലെ ഭോഗഭൂമിവ്യവസ്ഥയില്‍നിന്ന് കര്‍മഭൂമിയുഗമെന്ന ആധുനിക സംസ്‌കാരചരിത്രം രൂപപ്പെടുത്തിയ ജൈനമിഥോളജിയാണ് ധര്‍മചക്രത്തിലെ കഥയ്ക്കാധാരം. ദേശവും കാലവും ദ്രവ്യവും ഭാവവുമനുസരിച്ച് വസ്തുക്കളുടെ വൈവിധ്യത്തെപ്പറ്റി ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ച ജൈനാചാര്യന്മാര്‍ ലോകവാസ്തവികതയുടെ സമ്യക് ദര്‍ശനം കണ്ടെത്തിയവരാണ്. ആദിതീര്‍ഥങ്കരനായ ഋഷഭനാഥന്റെയും പുത്രന്മാരുടെയും കഥ പറയുന്ന ധര്‍മചക്രം ജൈനദര്‍ശനങ്ങളുടെ അടിസ്ഥാനശിലകളായ ജീവതത്ത്വം, അജീവതത്ത്വം, അഹിംസ തുടങ്ങി തത്ത്വമേഖലകളെയെല്ലാം സ്പര്‍ശിച്ചുകൊണ്ടാണ് ഇതള്‍ വിടരുന്നത്. ‘ധര്‍മചക്രം’. ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍. മാതൃഭൂമി ബുക്‌സ്. വില 285 രൂപ.
