ലോകമെമ്പാടുമുള്ള ക്യാന്‍സര്‍ മരണങ്ങളില്‍ പ്രധാന വില്ലനാണ് ശ്വാസകോശാര്‍ബുദം. രോഗം ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കും. അതിനാല്‍ ഈ പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കരുത്. മൂന്നാഴ്ച്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമയെ നിസ്സാരമായി കാണരുത്. വിട്ടുമാറാത്ത ചുമ ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാകാം. ചുമയ്ക്കുമ്പോള്‍ ബ്ലഡ് വരുന്നത് നിസ്സാരമല്ല. ചെറിയ അളവില്‍ പോലും ബ്ലഡ് കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. ഇത് ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാകാം. പടിക്കെട്ടുകള്‍ കയറുമ്പോഴും, കുറച്ച് ദൂരം നടക്കുമ്പോഴുമൊക്കെ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇത് ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാകാം. ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന നെഞ്ച് വേദനയെ നിസ്സാരമായി കാണരുത്. ഇത് ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാണ്. ഭക്ഷണരീതികളില്‍ മാറ്റം വരുത്താതെ തന്നെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാകാം.
