ചെങ്കടലിൽ സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിന് നേരെ ആക്രമണം. ആക്രമണത്തിൽ കപ്പലിന്റെ മുൻഭാഗത്ത് തീപിടിത്തമുണ്ടായതായി സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ‘എൻസെലിയ’ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ചെങ്കടൽ പാതയിലെ എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടതിന് പിന്നാലെയാണ് സൗദി അറേബ്യ സംഭവം സ്ഥിരീകരിച്ചത്. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കി. കപ്പലിന്റെ സുരക്ഷ […]
ജനപ്രതിനിധികളെ ലക്ഷ്യമിട്ട് വ്യാജ വാഗ്ദാനങ്ങളിലൂടെ തട്ടിപ്പിന് ശ്രമിച്ച രണ്ടുപേർ പിടിയിലായി
ജനപ്രതിനിധികളെ ലക്ഷ്യമിട്ട് വ്യാജ വാഗ്ദാനങ്ങളിലൂടെ തട്ടിപ്പിന് ശ്രമിച്ച രണ്ടുപേർ പിടിയിലായി. വിദ്യ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് പണം തട്ടാൻ നീക്കം നടത്തിയ ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് വലയിലായത്. കോഴിക്കോട് സിറ്റി സൈബർ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് എസ്ഐടി
ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് എസ്ഐടി. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിക്കും. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എസ്ഐടി അറിയിച്ചു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. ബോര്‍ഡ് അംഗം അജികുമാറിനെയും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനെയും അറസ്റ്റ് ചെയ്യും. ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കുമെന്ന് പ്രശാന്ത് ഇന്ന് ഫേസ്ബുക്കിൽ കുറിപ്പിൽ പറഞ്ഞിരുന്നു.
സ്കൂൾ വിദ്യാർത്ഥികളെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ച് ഇറക്കിവിട്ടതായി പരാതി
സ്കൂൾ വിദ്യാർത്ഥികളെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ച് ഇറക്കിവിട്ടതായി പരാതി. തേവരയിലെ ഏഞ്ചൽ മേരി ബസിലെ ജീവനക്കാരാണ് പെൺകുട്ടി ഉൾപ്പെടെ നാല് വിദ്യാർത്ഥികളുടെ മുഖത്തടിക്കുകയും കയ്യിൽ കടിച്ചുപരിക്കേൽപിക്കുകയും ചെയ്തത്. ബസിൽ ഒതുങ്ങി നിൽക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥികളെ തള്ളിയിട്ടതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് അതിക്രമം. ടൗൺ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണെന്ന് അവർ പറയുന്നു. വിദ്യാർത്ഥികളെ പല തരത്തിലുള്ള ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തെന്നാണ് പരാതി. കേസെടുത്തെങ്കിലും അന്വേഷണത്തിൽ മെല്ലെപ്പോക്കെന്നും വിദ്യാർത്ഥികളുടെ ആരോപണമുണ്ട്.
വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് പ്രതിവാര സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ
വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് പ്രതിവാര സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ. ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിൽ എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽനിന്ന് വേളാങ്കണ്ണിയിലേക്ക് സർവീസ്. ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 തീയതികളിൽ വേളാങ്കണ്ണിയിൽനിന്ന് എറണാകുളത്തേക്ക് സർവീസ്.
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 23, വ്യാഴം
വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കുന്ന നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്താണ്? സിജെപി പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ് അടക്കമുള്ള അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ വിദ്യാഭ്യാസം അഴിമതി നിറഞ്ഞതായി മാറിയെന്നും വിദ്യാര്‍ത്ഥികള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടെന്നും രാഹുല്‍ പറഞ്ഞു. പ്രതിഷേധിച്ചവര്‍ക്കതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതയ്ക്കരുതെന്നും സോനം വാങ്ചുക് […]
രാത്രി വാർത്തകൾ
പ്രധാനമന്ത്രിക്ക് നേരെയുള്ള കോൺഗ്രസ് പ്രതിഷേധത്തിനെതിരെ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കുമ്മനം രാജശേഖരൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ച് പ്രകോപനപരമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേന്ദ്രസർക്കാരിനെതിരായ ജനരോഷം മറയ്ക്കാനുള്ള ശ്രമമാണിതെന്നും, ഇത്തരം പ്രകോപനങ്ങളെ കോൺഗ്രസ് രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തേണ്ടി വരുമെന്ന നിലപാട് വ്യക്തമാക്കി […]
50 ശതമാനം അവകാശികളെ കണ്ടെത്തി തുക കൈമാറി
അവകാശികളില്ലാതെ കിടന്ന ദേശസാല്‍കൃത ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് ഏപ്രില്‍ വരെ സംസ്ഥാനത്തു തിരികെ നല്‍കിയത് 858.56 കോടി രൂപ. കഴിഞ്ഞ ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് കണക്കനുസരിച്ച് സംസ്ഥാനത്ത് 93.80 ലക്ഷം അക്കൗണ്ടുകളിലായി 2133.72 കോടി രൂപയാണ് അവകാശികളെ കണ്ടെത്താന്‍ കഴിയാതെ ഉണ്ടായിരുന്നത്. ഇനി 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടിയാണു ബാക്കിയുള്ളത്. ഈ പണം അവകാശികള്‍ക്കു തിരികെ നല്‍കാന്‍ ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന ബോധവല്‍ക്കരണ പരിപാടി ധനകാര്യ മന്ത്രാലയം നടത്തിയിരുന്നു. ഒന്‍പതു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് […]
കുട്ടികള്‍ക്കുവേണ്ടി ബെഡ്ടൈം സ്റ്റോറികളുമായി മെറ്റ
കുട്ടികള്‍ക്കുവേണ്ടി ബെഡ്ടൈം സ്റ്റോറികള്‍ സൃഷ്ടിക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്ന എഐ ആപ്പ് പരീക്ഷിച്ച് മെറ്റ. സ്റ്റോറികിറ്റ് എന്നാണ് പുതിയ എഐ-പവര്‍ഡ് സ്റ്റോറിടെല്ലിങ് ആപ്പിന് പേര് നല്‍കിയിട്ടുള്ളത്. ഇഷ്ടമുള്ള കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍, ഗുണപാഠം എന്നിവ തിരഞ്ഞെടുത്ത് കുട്ടികള്‍ക്കുള്ള കഥകള്‍ സ്റ്റോറികിറ്റിന്റെ സഹായത്തോടെ മാതാപിതാക്കള്‍ക്ക് സൃഷ്ടിക്കാം. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടത്തിന്റെയോ വ്യക്തിയുടെയോ ചിത്രം എടുത്തും കഥ നടക്കുന്ന പശ്ചാത്തലം വിവരിച്ചും, ദയ, ധൈര്യം, സഹാനുഭൂതി തുടങ്ങിയ വിഷയങ്ങള്‍ തിരഞ്ഞെടുത്തും കുട്ടികള്‍ക്കുവേണ്ടി കഥ മെനഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. എഐ ജനറേറ്റഡ് കഥകള്‍ക്ക് പശ്ചാത്തല […]
‘കരിമ്പടം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം
അനസ് സൈനുദ്ദീന്‍, തീര്‍ത്ഥ ഹരിദേവ്, ജെസ്സന്‍ ജോസഫ്, അനീഷ് പൊന്നപ്പന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീല്‍ സംവിധാനം ചെയ്യുന്ന ‘കരിമ്പടം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. അനസ് സൈനുദ്ദീന്‍ രചിച്ച് സംഗീതം നല്‍കി മധു ബാലകൃഷ്ണന്‍ ആലപിച്ച തനുവിലിനി എന്നും തണുപ്പല്ലേ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സുനില്‍ സി പി, വിവേകാനന്ദന്‍, ഉണ്ണികൃഷ്ണന്‍, കല ആയൂര്‍, അജയന്‍ അഞ്ചല്‍, ശരിക സ്റ്റാലിന്‍, ജീവന്‍ നവോദയ, സനോജ് നടയില്‍, ജിബിന്‍ ജോയ്, അനീഷ് വി ശിവദാസ്, […]
