ശബരിമലയിൽ മിൽമ നെയ്യ് വാങ്ങിയതിലെ ക്രമക്കേടിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം. നെയ്യ് ക്രമക്കേടിൽ മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരുടെ പട്ടിക നൽകാൻ സർക്കാരിന് നിർദേശം നല്‍കി. സീൽഡ് കവറിൽ കോടതിക്ക് നേരിട്ട് അന്വേഷണ റിപ്പോർട്ട് കൈമാറണമെന്നാണ് ദേവസ്വം ബെഞ്ച് വ്യക്തമാക്കിയത്. അന്ന് തന്നെ കേസ് അന്വേഷണത്തിനുള്ള എസ്ഐടി അംഗങ്ങളുടെ പട്ടിക കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു. പട്ടികയിലുള്ള ഉദ്യോഗസ്ഥരും യോഗ്യരും മിടുക്കരുമാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയിൽ മിൽമ നെയ്യ് വാങ്ങിയതിലെ ക്രമക്കേടിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം
