തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ രക്തംപുരണ്ട തൂവാലയുമായി ബന്ധപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സിബിഐ പ്രത്യേക കോടതി നിർദേശം നൽകി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഹാഫിസ് മുഹമ്മദ് പരിഗണിക്കുന്ന കേസിന്‍റെ വിചാരണ ചൊവ്വാഴ്ച പുനരാരംഭിച്ചു. ഫസലിന്‍റെ ഭാര്യ മറിയുവിന്‍റെ വിസ്താരവും നടന്നു. തൊണ്ടി മുതലുകൾ ഹാജരാക്കിയപ്പോൾ ഫസലിന്‍റെ രക്തം പുരണ്ട വസ്ത്രം കണ്ട മറിയു അത് ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു. ചെരുപ്പും ടോർച്ചും ഉൾപ്പെടെയുള്ള മറ്റു തൊണ്ടി മുതലുകളും അവർ തിരിച്ചറിഞ്ഞു. കേസിൽ വ്യാഴാഴ്ച ഫസലിന്‍റെ സഹോദരിയുടെ വിസ്താരം നടക്കും.
തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ രക്തംപുരണ്ട തൂവാലയുമായി ബന്ധപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സിബിഐ പ്രത്യേക കോടതി നിർദേശം നൽകി
