w 412h 232croprect 0x0x1280x720imgid 01kz871kyhgsr62dasgvc52g0wimgname vd satheesan k u jenish 1785908482001

മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി പി സി വിഷ്ണുനാഥിനുമെതിരെ വിമര്‍ശനവുമായി കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം അറിയിച്ചില്ലെന്നാണ് കോന്നി എംഎല്‍എയുടെ പരാതി. കോന്നിയില്‍ മുഖ്യമന്ത്രി വന്നില്ലെന്നും മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ കോഴഞ്ചേരിയില്‍ വിളിച്ച് ചേര്‍ത്തയോഗത്തിലേക്ക് തന്നെ വിളിച്ചില്ലെന്നാണ് ജനീഷ് കുമാര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഒഴിവാക്കി. മുഖ്യമന്ത്രി ഫോട്ടോ എടുത്ത് മടങ്ങിയെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ പോലെ മുഖ്യമന്ത്രി തരം താഴരുതെന്നും ജനീഷ് കുമാര്‍ വിമര്‍ശിച്ചു. മന്ത്രി വിഷ്ണുനാഥിനെതിരെയും ജനീഷ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചു. വിഷ്ണുനാഥ് റൂമെടുത്ത് ഉറങ്ങുന്നുവെന്നാണ് എംഎല്‍എയുടെ വിമര്‍ശനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *