1111111111111

ദക്ഷിണേന്ത്യയിലെ പ്രമുഖ സ്വര്‍ണ്ണാഭരണ നിര്‍മ്മാതാക്കളും ഹോള്‍സെയിലര്‍മാരുമായ റീഗല്‍ ജൂവലേഴ്‌സ് തമിഴ്‌നാട് വിപണിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. തമിഴ്‌നാട്ടിലെ ആദ്യ ഷോറൂം ചെന്നൈ ടി. നഗറിലെ നോര്‍ത്ത് ഉസ്മാന്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 48 വര്‍ഷത്തെ തിളക്കമാര്‍ന്ന പാരമ്പര്യമുള്ള റീഗല്‍ ജൂവലേഴ്‌സ്, ഇടനിലക്കാരില്ലാതെ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് ഹോള്‍സെയില്‍ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ആഭരണങ്ങള്‍ ലഭ്യമാക്കുന്ന ‘മാനുഫാക്ചറര്‍-ഡയറക്ട്’ മോഡലാണ് തമിഴ്‌നാട്ടിലും അവതരിപ്പിക്കുന്നത്. തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ ജെ. സി. ഡി. പ്രഭാകര്‍ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വി. എം. എസ്. മുസ്തഫ എം.എല്‍.എ, റീഗല്‍ ജൂവലേഴ്‌സ് ചെയര്‍മാന്‍ ശിവദാസന്‍ ടി.കെ, എം.ഡി & സി.ഇ.ഒ വിബിന്‍ ശിവദാസ് എന്നിവര്‍ പങ്കെടുത്തു. 1978-ല്‍ ആരംഭിച്ച റീഗല്‍ ജൂവലേഴ്‌സ് ഗുണനിലവാരം, നിര്‍മ്മാണ മികവ്, സുതാര്യത എന്നിവയിലൂടെ കേരളത്തിലും കര്‍ണാടകത്തിലും തലമുറകളുടെ വിശ്വാസ്യത നേടിയ ബ്രാന്‍ഡാണ്. സ്വന്തം മാനുഫാക്ചറിംഗ് യൂണിറ്റുകളില്‍ നിര്‍മ്മിക്കുന്ന മികച്ച ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലൂടെ ഗുണനിലവാരത്തില്‍ ഒത്തുതീര്‍പ്പുകളില്ലാതെ മികച്ച ലാഭം ഉറപ്പാക്കാന്‍ ബ്രാന്റിന്് സാധിക്കുന്നു. തമിഴ്‌നാട്ടിലേക്കുള്ള ചുവടുവെപ്പിനോടനുബന്ധിച്ച് ‘റീഗല്‍ സുമംഗലി നേര്‍മൈ വിഴ’ എന്ന സവിശേഷമായ സാമൂഹിക പ്രതിബദ്ധത പദ്ധതിക്കും റീഗല്‍ ജൂവലേഴ്‌സ് തുടക്കമിട്ടു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 25 അര്‍ഹരായ ദമ്പതിമാരുടെ വിവാഹം നടത്തി കൊടുക്കുന്നതാണ് ഈ പദ്ധതി. ചെന്നൈ ഷോറൂമിന് പിന്നാലെ പുതുച്ചേരിയിലും, തുടര്‍ന്ന് തമിഴ്‌നാട്ടിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ റീഗല്‍ ജൂവലേഴ്‌സിന് പദ്ധതിയുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *