നീരജ് മാധവിനെ നായകനാക്കി ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ‘പ്ലൂട്ടോ’ എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പുറത്തെത്തി. ‘തിങ്കള്‍ നോക്കാതെ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തുവാണ്. അര്‍ക്കാഡോയുടേതാണ് സംഗീതം. മറിലിന്‍ ജിയോമിയാണ് ആലപിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അല്‍ത്താഫ് സലിം ഏലിയനായി എത്തുന്നു. അജു വര്‍ഗീസ്, ആര്‍ഷ ബൈജു തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരെ കൂടാതെ സുബിന്‍ ടാര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീര്‍ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിന്‍, തുഷാര പിള്ള, വിപിന്‍ അറ്റ്ലി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
‘പ്ലൂട്ടോ’ ചിത്രത്തിലെ ‘തിങ്കള്‍ നോക്കാതെ’ ഗാനമെത്തി
