പൂര്‍ണ്ണമായും ഐമാക്‌സില്‍ ചിത്രീകരിക്കുന്ന ആദ്യ ഇംഗ്ലീഷ് ഇതര ചിത്രമായിരിക്കും ‘വാരണാസി’യെന്ന് രാജമൗലി. സിനിമയുടെ 80 ശതമാനം ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞു. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് നായിക. പ്രതിനായകന്‍ പൃഥ്വിരാജ് സുകുമാരനാണ്. 512 സിഇ മുതല്‍ 2071 വരെ നീളുന്ന കാലഘട്ടമാണ് ഈ ചിത്രം. പേര് പോലെ തന്നെ വാരണാസി നഗരത്തിന്റെ കഥയാണിത്. ഈ നഗരത്തിന്റെ ഭാവിക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് ഒരു ഭീമന്‍ ഛിന്നഗ്രഹം വരികയാണ്. ശിവഭക്തനായ രുദ്ര എന്ന കഥാപാത്രത്തെയാണ് മഹേഷ് ബാബു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതിന് പുറമെ ഒരു പ്രത്യേക സീക്വന്‍സില്‍ ശ്രീരാമനായും മഹേഷ് ബാബു സ്‌ക്രീനില്‍ എത്തും. ഓസ്‌കര്‍ ജേതാവായ സംഗീത സംവിധായകന്‍ എം എണ്‍ കീരവാണി രാജമൗലിക്കൊപ്പം വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.
പൂര്‍ണ്ണമായും ഐമാക്‌സില്‍ ചിത്രീകരിക്കുന്ന ‘വാരണാസി’
