മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശ്ശേരിയിലെ ഓഫീസില്‍ ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. വയനാട്ടില്‍ ഒരിടത്തും പരിശോധന നടക്കുകയാണ്. പുലര്‍ച്ചെയോടെ സെര്‍ച്ച് വാറണ്ടുമായെത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഉള്‍പ്പെടെ ചാനല്‍ ഓഫിസിലേക്ക് എത്തിയിട്ടുണ്ട്. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയും ബന്ധപ്പെട്ട നടപടികളും നടത്തി വരുന്നത്.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫിസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്ഐടി പരിശോധന
