മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസിൽ സർക്കാരിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്ന് എഡിജിപി പി വിജയൻ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസ്, അഗസ്റ്റിൻ സഹോദരങ്ങളുടെ വീട്, മറ്റൊരു ബന്ധുവിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന. അഞ്ചു ടീം പരിശോധന നടത്തുകയാണെന്നും കേസിൽ ആൻ്റോ അഗസ്റ്റിനാണ് ഒന്നാം പ്രതിയെന്നും എഡിജിപി പി വിജയൻ പറഞ്ഞു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി. എന്നാൽ ന്യൂസ് റൂമിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയിട്ടില്ലെന്ന് എഡിജിപി പി വിജയൻ പറഞ്ഞു. മൊബൈൽ ഫോൺ വാങ്ങി വയ്ക്കുകയല്ല മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. ഒരു മാധ്യമപ്രവർത്തകൻ്റെയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയിട്ടില്ല. തങ്ങളും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ഡിജിറ്റൽ രേഖകളുടെ പകർപ്പ് ലഭിക്കാൻ ഉള്ളതുകൊണ്ടാണ് പരിശോധന നീളുന്നതെന്ന് എഡിജിപി കൂട്ടിച്ചേർത്തു.
സർക്കാരിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിൽ പരിശോധന നടത്തുന്നതെന്ന് എഡിജിപി പി
