Untitled design 2026 09 16T185900.063

വെള്ള, നീല റേഷൻ കാർഡുകൾക്ക് അരി വിഹിതം 5 കിലോ വരെ വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി അനൂപ് ജേക്കബ്. കുറഞ്ഞ വിഹിതം കാരണം റേഷൻ വാങ്ങാത്തവരുണ്ട്. അരി വിഹിതം കൂട്ടുന്നത് അരിവില നിയന്ത്രിക്കാനും സഹായിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ട്. മുന്‍ഗണനേതര കാര്‍ഡിനുള്ള വിഹിതം വര്‍ധിപ്പിക്കുന്നതോടെ കമ്മിഷന്‍ കുറയുന്ന പ്രശ്നം പരിഹരിക്കാനാവും. റേഷന്‍ വ്യാപാരി സംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *