പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്സ് മിഡില്‍ ഈസ്റ്റ് പുറത്തുവിട്ട 2026-ലെ ടോപ്പ് ഹെല്‍ത്ത്കെയര്‍ ലീഡേഴ്സ് പട്ടികയില്‍ മികച്ച നേട്ടം കൊയ്ത് മലയാളി സംരംഭകരും എക്സിക്യൂട്ടീവുകളും. സ്ഥാപകരുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്താണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ ആസാദ് മൂപ്പന്‍. പട്ടികയില്‍ നാലാം സ്ഥാനത്താണ് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ഫൗണ്ടറും ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനും പ്രസിഡന്റുമായ മുഹമ്മദ് ആലുങ്ങല്‍ പട്ടികയില്‍ 40-ാം സ്ഥാനത്താണ്. 33 ഹോള്‍ഡിങ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് മിയാന്‍ദാദ് വി.പി 42-ാം സ്ഥാനത്തുണ്ട്. ഡോ. സണ്ണി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഫൗണ്ടറും ചെയര്‍മാനുമായ ഡോ. സണ്ണി കുര്യനാണ് 43-ാം സ്ഥാനത്ത്. ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സിന്റെ യുഎഇ, ഒമാന്‍, ബഹ്റൈന്‍ മേഖലകളിലെ ഗ്രൂപ്പ് സിഇഒ ഷെര്‍ബാസ് ബിച്ചു 17-ാം സ്ഥാനത്താണ്. മെഡ്കെയര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് മെഡിക്കല്‍ സെന്റേഴ്സ് ഗ്രൂപ്പ് സിഇഒ ഷാനില ലൈജു 64-ാം സ്ഥാനത്തും ഇടംപിടിച്ചു.
