പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ മാക്സി സ്‌കൂട്ടറായ സൂം 160 മോഡലിന്റെ വില കുറഞ്ഞ പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സൂം 160 മാക്സി സ്‌കൂട്ടര്‍ നിലവില്‍ ഒരൊറ്റ വേരിയന്റില്‍ മാത്രമാണ് ലഭ്യമായത്. വില കുറഞ്ഞ വിഎക്സ് വേരിയന്റ് ആയിരിക്കും പുതുതായി പുറത്തിറക്കുക. കീലെസ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റം, സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഒഴിവാക്കിയേക്കാം. വി എക്സ് മോഡലില്‍ ചെലവ് കുറഞ്ഞ കംബൈന്‍ഡ് ബ്രേക്കിങ് സിസ്റ്റം ഉണ്ടാവാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. 14.6 ബിഎച്ച്പി കരുത്തും 14 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 156 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. നിലവിലെ വേരിയന്റിന് 1.43 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഇതില്‍ താഴെയായിരിക്കും പുതിയ വേരിയന്റിന് വില.
സൂം 160 മോഡലിന്റെ വില കുറഞ്ഞ പതിപ്പുമായി ഹീറോ
